Entertainment

നാല്‍പ്പതുകളിലും മാറ്റമില്ലാത്ത സൗന്ദര്യം: ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പൂജ ബത്ര

വീക്കെന്‍ഡ് വൈബ്‌സ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുകളുടെ പ്രളയമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലും നിറസാന്നിധ്യമറിയിച്ചിരുന്ന നടിയായിരുന്നു പൂജ ബത്ര. ചന്ദ്രലേഖയില്‍ കുസൃതിക്കാരിയായ കാമുകിയായും മേഘത്തില്‍ വഴക്കാളിയായ ഭാര്യയായുമെല്ലാം പൂജ മലയാളികളുടെ മനസ് കീഴടിക്കിയതാണ്. 

അഭിനയരംഗത്ത് നിന്നെല്ലാം ഒഴിഞ്ഞ് മാറി നില്‍ക്കുകയായിരുന്ന ഈ മുന്‍ മിസ് ഇന്ത്യ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടന്‍ നവാബ് ഷായെയാണ് താരം വിവാഹം കഴിച്ചത്. നവാബ് ഷായും മലയാളികള്‍ക്ക് സുപരിചിതനാണ്. ഇന്‍സ്‌പെക്ടര്‍ ഗരുഡ്, കീര്‍ത്തിചക്ര, കാക്കി തുടങ്ങിയ ചിത്രങ്ങളില്‍ നവാബ് ഷാ പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഇന്നും മാറ്റമില്ലാത്ത സൗന്ദര്യമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പൂജയുടെ ഹണിമൂണ്‍ ചിത്രങ്ങളെല്ലാം കണ്ട് ആരാധകര്‍ക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു. മായാത്ത ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന്. കഴിഞ്ഞ ദിവസം പൂജ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് ഒരു പരിധിവരെ സമാധാനമായിക്കാണും. 

വീക്കെന്‍ഡ് വൈബ്‌സ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുകളുടെ പ്രളയമാണ്. 42 വയസില്‍ എത്തിനില്‍ക്കുന്ന താരം ശരീരഭംഗി നിലനില്‍ത്തുന്നതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട് പൂജ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം