Entertainment

നാളെ മേരിക്കുട്ടി വരും: അവര്‍ അഞ്ച് പേരും ചേര്‍ന്ന് മേരിക്കുട്ടിയെ പുറത്തിറക്കും

ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ഇന്ത്യയില്‍ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാന്‍സ്‌വുമന്‍സ് ചേര്‍ന്നാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പുറത്തിറങ്ങുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി. ജയസൂര്യയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് അതിന് കാരണം. ആരാധകര്‍ ചിത്രത്തിന് വേണ്ടി അക്ഷമയോടുകൂടി കാത്തിരിക്കുമ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങുമെന്നറിയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ നായകന്‍ തന്നെ പുറത്തു വിട്ടിരിക്കുകയാണ് 

ട്രെയിലര്‍ നാളെ പുറത്തിറങ്ങുമ്പോള്‍ അതിനുമുണ്ട് പ്രത്യേകതകള്‍. ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ഇന്ത്യയില്‍ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാന്‍സ്‌വുമന്‍സ് ചേര്‍ന്നാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ നാളെ പ്രകാശനം ചെയ്യുന്നത്. കൊച്ചി ലുലുമാളില്‍ നാളെ വൈകിട്ട് ഒന്‍പത് മണിക്കാണ് ട്രെയിലര്‍ പ്രകാശനം നടക്കുക. 

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.

മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഫീല്‍ ഗുഡ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും. ഇവര്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 

പുണ്യാളനു ശേഷം സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളായിരുന്നു ഈ കൂട്ടുക്കെട്ടിന്റെതായി പുറത്തിറങ്ങിയിരുന്നത്. പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയും ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT