Entertainment

'നിങ്ങളുടെ ഉള്ളിലെ ആ കുഞ്ഞിനെ ജ്വലിപ്പിച്ച് കൊണ്ടേയിരിക്കൂ'; ശിശുദിനത്തില്‍ മൂന്ന് കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ച് താരം

എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന സന്ദേശമാണ് താരം ആരാധകര്‍ക്കായി നല്‍കിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

ചാച്ചാജിയുടെ ഓര്‍മ്മ പുതുക്കി ഇന്ത്യയിലെ കുട്ടികള്‍ ഇന്ന് ശിശുദിനം ആഘോഷിക്കുമ്പോള്‍ താരലോകത്ത് നിന്ന് ഒരല്‍പ്പം വലിയ കുട്ടിയുടെ ശിശുദിനാശംസ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. മറ്റാരുമല്ല, പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബനാണ് ആ വലിയ ചെറിയ കുട്ടി. 

ശിശുദിനമായ ഇന്ന് താരം ഏറെ രസകരമായ ഒരു ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശിശുദിനാശംസ നേര്‍ന്ന് മൂന്ന് കുഞ്ഞുങ്ങളുടെ ഫോട്ടോ കണ്ട് ആരാധകര്‍ ചെറുതായൊന്ന് അമ്പരന്നു. പിന്നീട് ക്യാപ്ഷന്‍ വായിച്ചപ്പോഴാണ് കാര്യം മനസിലായത്. 

തന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രവും മകന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന സന്ദേശമാണ് താരം ആരാധകര്‍ക്കായി നല്‍കിയത്. 

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് വന്നതിന് ശേഷമുള്ള ഓരോ വിശേഷവും ചാക്കോച്ചനും പ്രിയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT