Entertainment

'നിങ്ങളുടെ നഷ്ടത്തില്‍ 50,000 രൂപ ഞാന്‍ പങ്കിടുന്നു'; നൗഷാദിന് സ്‌നേഹസമ്മാനവുമായി തമ്പി ആന്റണി 

നൗഷാദിന്റെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുമെന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് കൈനിറയെ സഹായം നല്‍കിയ നൗഷാദ് മലയാളികള്‍ക്ക് ഇന്ന് പ്രിയങ്കരനാണ്. തനിക്കുണ്ടാകാവുന്ന നഷ്ടം പോലും കണക്കാക്കാതെയായിരുന്നു അദ്ദേഹം വില്‍ക്കാന്‍ വെച്ചിരുന്ന സാധനങ്ങള്‍ ചാക്കുകളിലാക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കിയത്. ആ നല്ല മനസിനെ പ്രണമിക്കുകയാണ് നിര്‍മാതാവും നടനുമായി തമ്പി ആന്റണി. നൗഷാദിന്റെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുമെന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. നൗഷാദിന് 50,000 രൂപ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൗഷാദിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ വിളിക്കുമെന്നും തമ്പി ആന്റണി പറഞ്ഞു. 

തമ്പി ആന്റണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

നൗഷാദ്...നൗഷാദ് ...

നിങ്ങളുടെ വിശാല മനസ്സിന് 

ഏതു കഠിനഹൃദയനും 

പ്രചോദനമേകുന്ന 

ഹൃദയ വിശാലതക്ക് 

സാഷ്ടാംഗ പ്രണാമം

നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT