Entertainment

നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍ക്കുമല്ലോ; ലാല്‍ ജോസ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി, നിമിഷയും ബിജു മേനോനും പ്രധാനകഥാപാത്രങ്ങള്‍

പൂജ കഴിഞ്ഞ വിവരം ലാല്‍ ജോസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

'തട്ടിന്‍പ്പുറത്ത് അച്യുതനു'നു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് തലശ്ശേരിയില്‍ നടന്നു. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് പ്രാഥമിക വിവരം. പൂജ കഴിഞ്ഞ വിവരം ലാല്‍ ജോസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്.

നവാഗതനായ പ്രഗീഷ് പിജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കണ്ണൂര്‍ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അമച്വര്‍ നാടക പ്രവര്‍ത്തകര്‍ക്കും പുതുമുഖങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന