Entertainment

'നിങ്ങളൊരു നല്ല മനുഷ്യനാണ്, മറ്റൊന്നും വിശ്വസിക്കരുത്'; മഹേഷ് ഭട്ടിന് പിറന്നാള്‍ ആശംസയുമായി ആലിയ

സൂപ്പര്‍ഹിറ്റ് ചിത്രം ദി ലയണ്‍ കിങ്ങിലെ ഡയലോഗ് കടമെടുത്തുകൊണ്ടാണ് താരം പിറന്നാള്‍ ആശംസ കുറിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന് പിറന്നാള്‍ ആശംസകളുമായി മകളും നടിയുമായ ആലിയ ഭട്ട്. അച്ഛനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. തന്റെ ലയണ്‍ കിങ്ങാണ് അച്ഛനെന്നും എന്തുവന്നാലും കൂടെയുണ്ടാകുമെന്നും ആലിയ വ്യക്തമാക്കുന്നുണ്ട്. 

സൂപ്പര്‍ഹിറ്റ് ചിത്രം ദി ലയണ്‍ കിങ്ങിലെ ഡയലോഗ് കടമെടുത്തുകൊണ്ടാണ് താരം പിറന്നാള്‍ ആശംസ കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രമായ മുഫാസ എന്നാണ് മഹേഷ് ഭട്ടിനെ ആലിയ വിളിക്കുന്നത്. നീണ്ടതോ വിവേകപൂര്‍വമായതോ ഒന്നും എനിക്ക് ഇന്ന് പറയാനില്ല. ഈ വര്‍ഷത്തെ ഞങ്ങളുടെ സമയം ഒരു അടിക്കുറുപ്പില്‍ ഒതുക്കാന്‍ കഴിയാത്ത അത്ര സമ്പന്നമാണ്. എന്നാല്‍ ഞാന്‍ ഒരു കാര്യം പറയും. ഞങ്ങളുടെ പ്രിയപ്പെട്ട സിനിമയില്‍ നിന്നുള്ള ഒന്ന്. 'നീ നിന്റെ ഉള്ളിലേക്ക് നോക്കൂ, നേടിയതിനേക്കാള്‍ കൂടുതലാണ് നീ. ഓര്‍മിക്കുക നീ ആരാണെന്ന്, ഓര്‍മിക്കുക.' ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ മുഫാസ. നിങ്ങളൊരു നല്ല മനുഷ്യനാണ് മറ്റൊന്നും ഒരിക്കലും വിശ്വസിക്കാതിരിക്കൂക- ആലിയ കുറിച്ചു. 

മഹേഷ് ഭട്ടിന്റേയും നടി സോണി റാസ്ദാന്റെയും മകളാണ് ആലിയ. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ മഹേഷ് ഭട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നടി റിയ ചക്രബര്‍ത്തിയുമായുള്ള ബന്ധവും ചര്‍ച്ചയായിരുന്നു. ആലിയയുടെ പോസ്റ്റിന് താഴെയും നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT