Entertainment

'നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അവളെ അറിയാം, സമാധാനത്തോടെ ജീവിക്കാന്‍ വിടൂ'; രശ്മികയെക്കുറിച്ച് രക്ഷിത് ഷെട്ടി

തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള പല കാര്യങ്ങളും തെറ്റാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രശ്മിതയെ വിലയിരുത്തതുതെന്നും രക്ഷിത് തന്റെ ഫേയ്‌സ്ബുക്കിലൂടെ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഗീതാഗോവിന്ദം നായിക രശ്മിത മന്ദാനയുടെ വിവാഹം മുടങ്ങിയ വാര്‍ത്ത തെന്നിന്ത്യന്‍ സിനിമ ലോകത്ത് വലിയ ചര്‍ച്ചയാണ്. കന്നട നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹമാണ് മുടങ്ങിയത്. ഇപ്പോള്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. ഇരുവരുടേയും പ്രണയതകര്‍ച്ചയെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് രക്ഷിത്. 

തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള പല കാര്യങ്ങളും തെറ്റാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രശ്മിതയെ വിലയിരുത്തതുതെന്നും രക്ഷിത് തന്റെ ഫേയ്‌സ്ബുക്കിലൂടെ പറഞ്ഞു. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വടണമെന്നും താരം വ്യക്തമാക്കി. 'രശ്മികയെക്കുറിച്ച് നിങ്ങള്‍ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും. മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കി കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. രശ്മികയെ എനിക്ക് രണ്ട് വര്‍ഷമായി അറിയാം. നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും തെറ്റാണ്' രക്ഷിത് പറഞ്ഞു. 

കുറച്ചു കാലങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന രക്ഷിത് കല്യാണത്തെക്കുറിച്ച് പ്രതികരിക്കാനാണ് തിരിച്ചുവന്നത്. എന്നാല്‍ കല്യാണം മുടങ്ങിയെന്ന വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. രശ്മികയും മൗനത്തിലാണ്. എന്നാല്‍ കല്യാണം മുടങ്ങിയതായി നടിയുടെ അമ്മ സുമന്‍ മന്ദന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

പ്രണയത്തിലായിരുന്ന ഇരുവരും ഈ വര്‍ഷം വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹശേഷം സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് രക്ഷിത് നടിയെ വിലക്കിയെന്നും അതിനാല്‍ രശ്മിക വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ഗീതാഗോവിന്ദം എന്ന ചിത്രത്തിന് ശേഷമാണ് രശ്മിക തെലുഗു സിനിമയില്‍ തിരക്കേറിയ താരമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT