Entertainment

'നിങ്ങള്‍ ഒടുക്കത്തെ ഗ്ലാമര്‍ ആണ് കേട്ടോ'; 32 വര്‍ഷം മുന്‍പത്തെ ഫോട്ടോ കണ്ട് ലാലിനോട് ആരാധകര്‍

ലാല്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ ഉഗ്രന്‍ കമന്റുകളുമായാണ് ആരാധാകരെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഫോട്ടോശേഖരത്തിലെ പഴയ ചില ചിത്രങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കുന്നതിലാണ് ഇപ്പോള്‍ നടനും സംവിധായകനുമായ ലാലിന് താല്‍പര്യം. താന്‍ ജോലി ചെയ്തിരുന്ന പഴയ ചില സിനിമാ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലാല്‍ ഷെയര്‍ ചെയ്തത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 32 വര്‍ഷം മുന്‍പൊരു ദിവസം തന്റെ വിവാഹദിസം എടുത്ത ഫോട്ടോ ആണ് ലാല്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 

32 വര്‍ഷം മുന്‍പായിരുന്നു സംവിധായകനും നടനുമായ ലാലിന്റെ വിവാഹം. വിവാഹവാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണ് ഭാര്യ നാന്‍സിയുമൊത്തുള്ള പഴയ വിവാഹ ഫോട്ടോ ലാല്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹശേഷം ഇരുവരും പള്ളിയില്‍ നിന്നിറങ്ങി വരുന്ന ചിത്രത്തെ കരഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

ലാല്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ ഉഗ്രന്‍ കമന്റുകളുമായാണ് ആരാധാകരെത്തിയത്. 'വളരുന്തോറും ഉയരം കുറയുകയാണോ' എന്നാണ് ഒരാളുടെ സംശയം. തെങ്കാശിപ്പട്ടണത്തില്‍ സുരേഷ്‌ഗോപിയുടെ കണ്ണന്‍ എന്ന കഥാപാത്രത്തിനോട് ദാസന്‍ എന്ന ലാലിന്റെ കഥാപാത്രം പറയുന്ന 'നീ ഒടുക്കത്തെ ഗ്ലാമര്‍ ആണെ'ന്ന എന്ന ഡയലോഗ് ആണ് മിക്ക ആരാധകരും ഫോട്ടോയ്ക്ക് താഴെ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT