Entertainment

'നിങ്ങള്‍ മുഖംമൂടിയണിഞ്ഞ ജന്റില്‍മാന്‍'; സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രേവതി സമ്പത്ത് 

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്.

2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ചാണ് സിദ്ദിഖ് അപമര്യാദയായി പെരുമാറിയത്. സുഖമായിരിക്കട്ടെ എന്ന പ്രിവ്യൂഷോയ്ക്കിടെയാണ് തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ സിദ്ദിഖ് ശ്രമിച്ചതെന്നാണ് നടി ആരോപിക്കുന്നത്. ആ സമയത്ത് തനിക്ക് 21 വയസ്സായിരുന്നെന്നും സിദ്ദിഖിന്റെ പെരുമാറ്റം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും നടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്്റ്റില്‍ വ്യക്തമാക്കുന്നു.

അമ്മയുടെ പ്രതികരണം അറിയിക്കാന്‍ സിദ്ദിഖും കെപിഎസി ലളിതയും വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോയും ഫെയ്‌സ്ബുക്ക് പോസ്റ്റിനോടൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്. വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കെതിരെ പരാമര്‍ശം നടത്താന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. നിങ്ങള്‍ മുഖം മൂടിയണിഞ്ഞ ജന്റില്‍മാനാണെന്നും രേവതി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍