Entertainment

നിങ്ങൾ ഭ്രാന്തമായി പ്രണയിക്കുമ്പോൾ സമയം പറന്നുപോകുമെന്ന് പേളി, അവളുടെയും എന്റെയും ആത്മാവ് ഒന്നെന്ന് ശ്രീനിഷും; ഒന്നാം വാർഷികം 

വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് പേളി മാണിയും ശ്രീനിഷ് അരവിന്ദും

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. പ്രണയത്തിലായ നിമിഷങ്ങളുടെയും വിവാഹശേഷമുള്ള നാളുകളിലെ ചിത്രങ്ങളും കോർത്തിണക്കി ഒരു വിഡിയോ പങ്കുവച്ചാണ് പേളി പങ്കാളിക്ക് ആശംസകൾ നേർന്നത്. ഭ്രാന്തമായി പ്രണയിക്കുമ്പോൾ സമയം അതിവേ​ഗം കടന്നുപോകും എന്നാണ് പേളിയുടെ വാക്കുകൾ. മനോഹര നിമിഷങ്ങളുമായി ഒരു ജീവിതകാലം മുഴുവൻ തങ്ങൾക്കായി കാത്തിരിക്കുന്നു എന്നും പേളി കുറിച്ചു. 

അവളുടെയും എന്റെയും ആത്മാവ് ഒന്നാണെന്ന് കുറിച്ച ശ്രീനിഷ് അന്നും ഇപ്പോഴും എന്നും പേളിയെ പ്രണയിക്കുന്നു എന്നും കുറിച്ചു. 

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ നടിയും അവതാരകയുമായ പേളിയുടെയും നടൻ ശ്രീനിഷിന്റെയും ബന്ധം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഷോ വിജയിക്കാനുള്ള തന്ത്രമായി ഇവരുടെ പ്രണയം വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും ഇരുവരുടെയും വിവാഹത്തോടെ വിവാദങ്ങള്‍ക്ക് വിരാമമായി. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

SCROLL FOR NEXT