ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ പാലിക്കേണ്ട ഒരു നിയമവുമായി നടൻ കുഞ്ചാക്കോ ബോബൻ. 'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ', എന്ന തലമുറകളായുള്ള സുവർണ നിയമത്തിൽ ഒരു ട്വിസ്റ്റുമായാണ് ചാക്കോച്ചൻ എത്തിയിരിക്കുന്നത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് താരം വെളിപ്പെടുത്തിയത്.
'വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' ദാമ്പത്യ ജീവിതത്തിൽ സമാധാനത്തിനായുള്ള പുതിയ നിയമം ഇതാണ്. രസകരമായ കമന്റുകളും ഇരുവർക്കും ആശംസകളുമായി ധാരാളം ആരാധകരും എത്തിയിട്ടുണ്ട്.
2005ലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹം. മലയാള സിനിമയിലെ ഐഡിയൽ കപ്പിൾസ് എന്ന വിശേഷണമാണ് ഇരുവരും നേടിയെടുത്തിട്ടുള്ളത്. 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇരുവരുടെയും ജീവിത്തിലേക്കെത്തിയ കുഞ്ഞ് ഇസഹാക്കും ആരാധകരുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates