സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Suhail Sajeev
അപകടമുണ്ടാക്കിയ കാർ, സുഹൈൽ സജീവ് എക്സ്പ്രസ് ചിത്രം/ എ സനേഷ്
Edited By:
Updated on: 
1 min read

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ (19 ) ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി പരിശോധനാ റിപ്പോര്‍ട്ട്. സഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബോറട്ടറിയുടെ പരിശോധനാഫലത്തിലാണ് ഇത് വ്യക്തമായത്. 30 mg യാണ് ശരീരത്തില്‍ അനുവദനീയമായ അളവെങ്കില്‍ സുഹൈലിന്റെ ശരീരത്തില്‍ ഇതിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

Suhail Sajeev
കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

നെടുമ്പാശേരിയിലെ ബാറില്‍ മാത്രം പ്രതികള്‍ ചെലവിട്ടത് 4396 രൂപയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതല്‍ പിറ്റേന്ന് വെളുപ്പിന് ഒന്നര വരെ സുഹൈല്‍ മൂന്നു ബാറുകളില്‍ നിന്നായി മദ്യപിച്ചിരുന്ന കാര്യം എക്‌സൈസ് കണ്ടെത്തിയിരുന്നു. സുഹൈലും കൂട്ടുപ്രതികളും രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ താമസമെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

സുഹൈലിനെതിരെ നടപടിക്ക് എക്‌സൈസും നീക്കം തുടങ്ങി. 23 വയസ്സിന് മുമ്പ് മദ്യം ഉപയോഗിച്ചതിന് സുഹൈലിനെതിരെ എക്‌സൈസും കേസെടുക്കും. മദ്യപിച്ച് വാഹനം ഓടിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സുഹൈലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോര്‍വാഹന വകുപ്പും കടന്നിട്ടുണ്ട്. ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട എംവിഡി റിപ്പോര്‍ട്ട് ജോയിന്റ് ആര്‍ടിഒ ഉടന്‍ സമര്‍പ്പിക്കും.

അതിനിടെ കേസില്‍ അറസ്റ്റിലായ സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സുഹൈലിന്റെ രക്തപരിശോധനാ ഫലം അടക്കം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. സുഹൈലിന്റെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിര്‍ക്കും. സുഹൈല്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് ഇടക്കം ഇടയാക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്നിരിക്കെ, സുഹൈലിനും സുഹൃത്തുക്കള്‍ക്കും മദ്യം നല്‍കിയ പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ച വെളുപ്പിനെ രണ്ടു മണിയോടെയാണ് സുഹൈല്‍ ഓടിച്ചിരുന്ന ആഡംബര കാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് കെല്ലപ്പെട്ടത്.

Suhail Sajeev
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം
Suhail Sajeev
ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി
Summary

Nedumbassery accident: Report says that Suhail had an excessive amount of alcohol in body

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com