Entertainment

നിനക്ക് പെട്ടെന്ന് പ്രായം കൂടുകയാണ്, താപ്സിയോട് കാമുകൻ; വിവാഹം എപ്പോഴെന്ന് ആരാധകർ

32 വയസായ താരത്തിന് രസകരമായ ബർത്ത്ഡേ ആശംസയുമായി എത്തിയിരിക്കുകയാണ് കാമുകനും ബാഡ്മിന്റൺ താരവുമായ മാതിയസ് ബോ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി താപ്സി പന്നുവിന്റെ ജനന്മദിനമായിരുന്നു ഇന്നലെ. 32 വയസായ താരത്തിന് രസകരമായ ബർത്ത്ഡേ ആശംസയുമായി എത്തിയിരിക്കുകയാണ് കാമുകനും ബാഡ്മിന്റൺ താരവുമായ മാതിയസ് ബോ. പ്രായം കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ്. താപ്സിയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രവും ബോ പങ്കുവെച്ചിട്ടുണ്ട്.

ഹാപ്പി ബർത്ത്ഡേ യൂ ക്രേസി ലിറ്റിൽ ക്രിയേച്ചൻ, നമുക്ക് പെട്ടെന്ന് പ്രായമേറുകയാണ്... പ്രത്യേകിച്ച് നിനക്ക്. ഞാൻ വളരെയധികം അലോസരപ്പെടുത്തുന്ന ഒരാളല്ല എന്ന് കരുതുന്ന, ഇടയ്ക്കൊക്കെ എന്റെ പൊട്ടത്തമാശകൾക്ക് ചിരിക്കുന്ന ഒരാളെ കണ്ടുകിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ് , എനിക്ക് വിശ്വസിക്കാനാവുന്നില്ല. നിന്നെ എപ്പോഴും ചിരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും. - മാതിയസ് ബോ കുറിച്ചു.

പ്രായം കൂടുന്ന കാര്യം പരാമർശിച്ചതുകൊണ്ടുതന്നെ വിവാഹക്കാര്യം ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും നിരവധി പേർ കുറിക്കുന്നുണ്ട്. മാതിയസ് ബോയുമായി ഏറെനാളായി പ്രണയത്തിലാണ് താപ്സി. ഇരുവരും  ഡേറ്റിങ്ങിലാണെന്ന വാർത്തകൾക്ക് പിന്നാലെ പ്രണയത്തെക്കുറിച്ച് താപ്സി തുറന്നു പറഞ്ഞിരുന്നു. മാതിയസ് തന്റെ ജീവിതത്തിന്റെ ഭാ​ഗമാണെന്നും അത് മറച്ചുവയ്ക്കേണ്ട കാര്യമില്ല എന്നായിരുന്നു താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍