Entertainment

'നിന്റെയൊക്കെ മനസ്സ് കല്ലാണോ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ'; പൊട്ടിക്കരഞ്ഞ് നടി താര കല്യാൺ, വിഡിയോ 

തനിക്കെതിരെ തുടരുന്ന വ്യക്തിഹത്യയ്ക്കെതിരെ പ്രതികരിച്ചാണ് താരം രം​ഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയരുന്ന അധിക്ഷേപത്തിനെതിരെ നടി താര കല്യാൺ.  മകളുടെ വിവാഹത്തിനിടയിൽ പകർത്തിയ വിഡിയോയിലെ ഒരു ഭാ​ഗം ഫോട്ടോ ആക്കി തനിക്കെതിരെ തുടരുന്ന വ്യക്തിഹത്യയ്ക്കെതിരെ പ്രതികരിച്ചാണ് താരം രം​ഗത്തെത്തിയത്.  ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുതെന്നും അത് ഹൃദയംഭേദകമാണെന്നും തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിൽ താര പറയുന്നു. 

വിഡിയോയിൽ താര കല്യാൺ പറഞ്ഞത്

‘ചോദിക്കാനും പറയാനും ആരുമില്ല എന്നൊരു ധാരണയല്ലേ എല്ലാവർക്കും. ഈ ഭ​ഗവാൻ മാത്രമേ ഒള്ളു എനിക്കുവേണ്ടി ചോദിക്കാൻ. ചോദിക്കും എന്നെനിക്ക് വിശ്വാസവുമുണ്ട്. പറഞ്ഞുവന്നത് വേറൊന്നുമല്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കുറേ ആളുകൾ അത് ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ പശ്ചാത്തലം അറിയാമോ നിങ്ങൾക്ക്?എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ കല്യാണത്തിനിടയിലെ ഒരു വിഡിയോ എടുത്ത് അതിന്റെ ഒരു ഭാ​ഗമെടുത്ത് ഫോട്ടോ ആക്കി അത് വൈറലാക്കിയിരിക്കുന്നു. അത് പോസ്റ്റ് ചെയ്ത മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. നിന്നെ ഇങ്ങനെയാണോ പ്രസവിച്ച് വളർത്തിവിട്ടിരിക്കുന്നത്. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല.പറ്റുമെങ്കിൽ ഈശ്വരൻ നിങ്ങളോട് പൊറുക്കട്ടെ.  നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണം’’– താര പറഞ്ഞു.

കഴിഞ്ഞ മാസം 20നായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. അന്തരിച്ച നടൻ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാൺ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT