Entertainment

നിമിഷയ്ക്കും ജോജുവിനും അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ഇതാണ്; ആകാംക്ഷ നിറച്ച് ചോലയുടെ ടീസര്‍

ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് നിമിഷ അഭിനയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി നിന്ന ചിത്രമായിരുന്നു സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല. നിമിഷ സജയനേയും ജോജുവിനേയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയത്. ഇതിലെ പ്രകടനത്തിന് നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ജോജുവിന് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ലഭിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിന് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ആകാംക്ഷ നിറയ്ക്കുന്ന ടീസര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് നിമിഷ അഭിനയിക്കുന്നത്. താന്‍ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രമായിരുന്നു എന്നാണ് അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷം നിമിഷ പറഞ്ഞത്. ടീസറില്‍ നിമിഷയെ കാണിക്കുന്നത് സ്‌കൂള്‍ യൂണിഫോമിലാണ്. ഒപ്പം ജോജുവും ടീസറിലുണ്ട്. മൂന്ന് വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന പ്രധാന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. 

ക.വി മണികണ്ഠനും സനല്‍കുമാറും ചേര്‍ന്നാണ് തിരക്കഥ. ചിത്രം നിര്‍മിക്കുന്നത് ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ്. അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ. 

ഇത് രണ്ടാം തവണയാണ് സനല്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുരസ്‌കാരങ്ങളില്‍ ശ്രദ്ധ നേടുന്നത്. 'ഒഴിവു ദിവസത്തെ കളി'യാണ് സനല്‍കുമാര്‍ ശശിധരന്റെ ആദ്യ ചിത്രം. 2015ലെ മികച്ച ചിത്രത്തിനും സൗണ്ട് റെക്കോര്‍ഡിസ്റ്റിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു അത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി