Entertainment

'നിരവധി പേര്‍ എന്നെ ചതിച്ചു, ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായി'; പോയവര്‍ഷം വിചിത്രമായിരുന്നെന്ന് വിഷ്ണു വിശാല്‍

രാക്ഷസന്റെ വിജയം വളരെ മനോഹരമായ ഒരു സമ്മാനമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രുപാട് അനുഭവങ്ങള്‍ സമ്മാനിച്ചാണ് ഓരോ വര്‍ഷവും കടന്നു പോകുന്നത്. തമിഴ്‌നടന്‍ വിഷ്ണു വിശാലിന് കഴിഞ്ഞ വര്‍ഷമുണ്ടായ നഷ്ടവും ലാഭവും ഒരുപോലെ ആയിരുന്നു. കരിയറിലെ ഏറ്റവും വലിയ വിജയം രാക്ഷസന്‍ സമ്മാനിച്ചപ്പോള്‍ വ്യക്തി ജീവിതത്തില്‍ നിരവധി നഷ്ടങ്ങളുണ്ടായി. തന്റെ 2018 നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് വിഷ്ണു. വളരെ വിചിത്രമായ വര്‍ഷമാണ് കഴിഞ്ഞുപോയത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് പേര്‍ തന്നെ ചതിച്ചെന്നും യഥാര്‍ത്ഥ സുഹൃത്ത് ആരെന്ന് മനസിലായെന്നും താരം കുറിച്ചു. 

'2018 എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ ഒരു വര്‍ഷമായിരുന്നു. രാക്ഷസന്റെ വിജയം വളരെ മനോഹരമായ ഒരു സമ്മാനമായിരുന്നു. സില്‍ക്കുവാര്‍പട്ടി സിങ്കം എന്ന ഒരു സിനിമയും എന്നെ തേടിയെത്തി. നിരവധി പേര്‍ എന്നെ ചതിച്ചു. യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്ന് അറിയാന്‍ സാധിച്ചു. വ്യക്തിജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു. ഇനി 2019 വരുന്നു' വിഷ്ണു ട്വീറ്റ് ചെയ്തു.

രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍ 2018 ലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം വിജയിച്ചതിന് പിന്നാലെയാണ് താന്‍ വിവാഹമോചിതനായ കാര്യം വിഷ്ണു പുറത്തുവിട്ടത്. താനും ഭാര്യ രജനിയുമായി ഒരു വര്‍ഷമായി മാറി താമസിക്കുകയാണെന്നും നിയമപരമായി വേര്‍പിരിഞ്ഞുവെന്നും പറഞ്ഞ് വിഷ്ണു ട്വീറ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍