Entertainment

'നിറഞ്ഞ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'; അസുഖത്തെ തോല്‍പ്പിച്ച് ഇര്‍ഫാന്‍ ഖാന്‍ മടങ്ങിയെത്തുന്നു

കഴിഞ്ഞ മാര്‍ച്ചിലാണ് താന്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലാണെന്ന് താരം ആരാധകരോട് വെളിപ്പെടുത്തിയത്. പിന്നീട് ഇത് എന്‍ഡോക്രൈന്‍ ട്യൂമറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഇര്‍ഫാന്‍ ഖാന്‍ കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക്. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ലണ്ടനില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണമായും രോഗമുക്തനായെന്നും ആരാധകര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചത്.

രോഗത്തെ അതിജീവിക്കുന്നതിന് ചികിത്സയ്‌ക്കൊപ്പം തനിക്ക് സഹായകമായത് ആരാധകരുടെ പ്രാര്‍ത്ഥനയും സ്‌നേഹവുമാണെന്നും അല്ലെങ്കില്‍ മടങ്ങി വരവ് തന്നെ അസാധ്യമായി പോയേനെയെന്നും അദ്ദേഹം പറഞ്ഞു.  തിരികെയെത്തിയത് ആരാധകരോട് നന്ദിയും സ്‌നേഹവും  അറിയിക്കാനാണെന്നും ഇര്‍ഫാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

വിജയിക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തിനിടയില്‍ സ്‌നേഹിക്കപ്പെടുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നമ്മളൊക്കെ പലപ്പോഴും മറന്ന് പോകാറുണ്ടെന്നും കഷ്ടകാലത്ത് മാത്രമേ അതോര്‍മ്മ വരികയുള്ളെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാര്‍ച്ചിലാണ് താന്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലാണെന്ന് താരം ആരാധകരോട് വെളിപ്പെടുത്തിയത്. പിന്നീട് ഇത് എന്‍ഡോക്രൈന്‍ ട്യൂമറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ കാന്‍സര്‍ ബാധിക്കുന്നതാണ് എന്‍ഡോക്രൈന്‍ ട്യൂമര്‍.  ദുല്‍ഖറുമൊത്ത് അഭിനയിച്ച കര്‍വാനായിരുന്നു താരം ചികിത്സയ്ക്കായി പോകുന്നതിന് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി, കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam August 23 | പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ സഫലമാകും

സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'