Entertainment

നിവിന്‍പോളിക്ക് എട്ടിന്റെ പണിയുമായി അജു വര്‍ഗ്ഗീസ്; ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി

നിവിന്‍പോളിക്ക് എട്ടിന്റെ പണിയുമായി അജു വര്‍ഗ്ഗീസ് - ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിവിന്‍പോളിയും അജുവര്‍ഗ്ഗീസും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാണ്. അതിന് കാരണം അവര്‍ തമ്മിലുള്ള സൗഹൃമാണെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 2010ലെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ തുടങ്ങിയതാണ് ഇവരുടെ സിനിമാ സൗഹൃദം. 

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഇരുവരും 'കട്ട സുഹൃത്തു'ക്കളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും, അങ്ങോട്ടുമിങ്ങോട്ടും ട്രോളുന്നതു തന്നെയാണ് ആ സൗഹൃദം മനസ്സിലാക്കാവുന്ന ഏറ്റവും നല്ല ഉദാഹരണം.ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ നിവിന്റെ ഒരു ചിത്രം കിടിലന്‍ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് അജു. 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഇടവേളകളിലെപ്പോഴോ ഫോണ്‍ നോക്കുന്ന നിവിന്റെ ഫോട്ടോ തപ്പിയെടുത്ത് 'ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി'  എന്ന അടിക്കുറിപ്പോടെയാണ് അജു വര്‍ഗീസ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അജു സുഹൃത്തിനു കൊടുത്ത പണിയായി, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അജുവിനെ ട്രോള്‍ ഗ്രൂപ്പിലെടുക്കാമെന്നതു തൊട്ട് കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയാക്കാത്തതിലുള്ള ദേഷ്യമാകാം അജു ഇങ്ങനൊരു പണി കൊടുത്തതെന്നു വരെ ചിത്രത്തിനു താഴെ കമന്റുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ'; ശബരിമല യുവതീപ്രവേശനത്തില്‍ എംഎ ബേബി

സ്വര്‍ണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ

ബാഴ്‌സലോണ വീണ്ടും ഞെട്ടി! 4 ദിവസത്തിനിടെ രണ്ടാം തോല്‍വി; ലാലിഗയില്‍ ഒന്നാം സ്ഥാനവും പോയി

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

SCROLL FOR NEXT