Entertainment

''നീ എന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിന് പോയത്'': ഈ ഡയലോഗ് ഓര്‍മ്മയുണ്ടോ?, വീഡിയോ

ഇപ്പോള്‍ ആ ഷോര്‍ട്ട് ഫിലിമിലെ നായിക അനീഷ ഉമ്മര്‍ അഭിനയിച്ച ഗാനരംഗം ശ്രദ്ധേയമാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' എന്നൊരു ഹൃസ്വചിത്രം ഇറങ്ങിയിരുന്നു. അതിലെ നായികയും അവരുടെ ഡയലോഗും വളരെപ്പെട്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 'നീ എന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിന് പോയത്' എന്ന നായികയുടെ ക്ലാസ് ഡയലോഗാണ് ചിത്രത്തേക്കാള്‍ ഹിറ്റായത്.

ഇപ്പോള്‍ ആ ഷോര്‍ട്ട് ഫിലിമിലെ നായിക അനീഷ ഉമ്മര്‍ അഭിനയിച്ച ഗാനരംഗം ശ്രദ്ധേയമാവുകയാണ്. നിശബ്ദത എന്ന അവസ്ഥയെ ആത്മീയതയുടെ ഭാഷയില്‍ അന്വേഷിക്കുന്ന ഒരു സിനിമാഗാനം. അതാണ് നിറം തൊടാന്‍ വരൂ ഫാത്തിമ. 'നിറങ്ങള്‍ തൊടാന്‍ വരൂ' എന്ന ചിത്രത്തിനുവേണ്ടി ഹിഷാം അബ്ദുല്‍ വഹാബ് ഒരുക്കിയ പാട്ട് യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. 

'നിറം തൊടാന്‍ വരൂ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഹിഷാം ആണ്. ഹിഷാമിനൊപ്പം അനൂപും അസ്ലവും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. പാട്ടും അതിമനോഹരമായ ദൃശ്യങ്ങളും ശ്രദ്ധനേടുകയാണ്. ഒരു സൂഫിയുടെ വേഷത്തിലാണ് അനീഷ മിക്ക രംഗങ്ങളിലും എത്തുന്നത്. 

ചിത്രത്തിലെ ആദ്യ ഗാനമാണ് 'നിറം തൊടാന്‍ വരൂ ഫാത്തിമ'. അനൂപ് നാരായണനാണ് സിനിമയുടെ രചനയും സംവിധാനവും എഡിറ്റിംഗും. ഷിന്‍ജിത്ത് കെ, സിബി കെ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. രമേശ് വര്‍മ്മ, തുഷാര നമ്പ്യാര്‍, ആനന്ദ് ഗോപിനാഥന്‍, അനീഷ ഉമ്മര്‍, രാജേഷ് ബാബു രാജ്, ഭദ്ര വെങ്കടേശ്വരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT