Entertainment

'നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും'; അശ്ലീലകമന്റ് പോസ്റ്റ് ചെയ്തയാളെ തുറന്നു കാട്ടി വീണ നായർ

തുടർച്ചയായി മോശം കമന്റുകൾ വരാൻ തുടങ്ങിയതോടെയാണ് താരം കമന്റിന്റെ സ്ക്രീൻ ഷോട്ടും ആളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ഫേയ്സ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട ആളെ തുറന്നുകാട്ടി നടി വീണ നായർ. തുടർച്ചയായി മോശം കമന്റുകൾ വരാൻ തുടങ്ങിയതോടെയാണ് താരം കമന്റിന്റെ സ്ക്രീൻ ഷോട്ടും ആളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി. 

തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീണ പങ്കുവച്ച ഒരു പോസ്റ്റിലാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ കമന്റ് വന്നത്. ‘‘ഓരോ നെഗറ്റീവ് കമന്റ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും’’ എന്ന കുറിപ്പിലാണ് താരം കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്. 

താരത്തിന്  പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ വൃത്തികെട്ട രീതിയിൽ പ്രതികരിക്കുന്ന ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുക തന്നെ വേണമെന്ന് ആരാധകർ പറയുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാൽ വീണ്ടും ആവർത്തിക്കും എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റിന് ഇമ്മാതിരി പരിപാടികൾ ഇന് അനുവദിക്കില്ല എന്നായിരുന്നു വീണയുടെ മറുപടി. അതിനിടെ കമന്റ് സെക്ഷൻ ഓഫ് ചെയ്ത് ഇടണമെന്ന ഉപദേശവുമായി ഒരു ആരാധിക എത്തി. അങ്ങനെ പേടിച്ചു എത്രകാലം... കുറെ ആയി സഹിക്കുന്നു... എനിക്കെന്നല്ല... പല പല ആണ് പെണ്ണ് വ്യത്യാസമില്ലാത്ത ഇങ്ങനെ ഓരോരുത്തന്മാർ തുടങ്ങിയാൽ- എന്നായിരുന്നു താരത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT