Entertainment

നീണ്ട താടിയും തൊപ്പിയും, കുട്ട്യാലി മരയ്ക്കാറായി ഫാസിൽ; ഞെട്ടിക്കുന്ന മേക്കോവർ 

കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ സംവിധായകൻ ഫാസിലും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ മുതൽ ആകാംഷയിലാണ് സിനിമാ പ്രേമികൾ. ഇപ്പോഴിതാ ആകാംഷകൾക്ക് വിരാമമിട്ട് ചിത്രത്തിലെ ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

നീണ്ട താടിയും തലയിൽ തൊപ്പിയുമായി ഞെട്ടിക്കുന്ന മേക്കോവറിലാണ് ഫാസിൽ ചിത്രത്തിലെത്തുന്നത്. ഫസ്റ്റ് ലുക്ക് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്.

എട്ട് വർഷത്തോളമായി സിനിമ സംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഫാസിൽ വീണ്ടും സജീവമാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. നടൻ പൃഥ്വിരാജ് ഒരുക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമായ ലൂസിഫറിലും ഫാസിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ള ഒരു നൃത്തരം​ഗത്തിന്റെ ഫോട്ടോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫാസിലിന്റെ ലുക്കും പുറത്തുവിട്ടിട്ടുള്ളത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. കീര്‍ത്തി സുരേഷ്, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT