Entertainment

'നീയാണ് ബിക്കിനി ധരിച്ചത്, ബിയര്‍ വാങ്ങിയതും നീയാണ്, ഫോട്ടോകള്‍ എന്തിന് കളഞ്ഞു'; ജോസഫ് നായികയോട് കസ്തൂരി

ഇത് നിന്റെ ജീവിതമാണ്. മറ്റുള്ളവര്‍ പറയുന്നത് എന്തിന് കേള്‍ക്കണം എന്നാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെ കസ്തൂരി ചോദിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജോജു പ്രധാന വേഷത്തിലെത്തിയ ജോസഫിലൂടെ ആരാധകരുടെ മനസുകീഴടക്കിയ നടിയാണ് മാധുരി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ മാധുരി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബിക്കിനി ധരിച്ചു നില്‍ക്കുന്നതിന്റേയും ബിയര്‍ കുടിക്കുന്നതിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചതാണ് വിവാദമായത്. താരത്തെ ചീത്തപറഞ്ഞും അധിക്ഷേപിച്ചും നിരവധി പേര്‍ രംഗത്തെത്തി. അവസാനം തനിക്കെതിരേ നടന്ന ആക്രമണത്തിന് മറുപടി കുറിപ്പിട്ട് തന്റെ വിവാദ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയാണ് താരം ചെയ്തത്. 

എന്നാല്‍ ചിത്രങ്ങള്‍ മാധുരി ഡിലീറ്റ് ചെയ്തതിന് എതിരേ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി കസ്തൂരി. ഇത് നിന്റെ ജീവിതമാണ്. മറ്റുള്ളവര്‍ പറയുന്നത് എന്തിന് കേള്‍ക്കണം എന്നാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെ കസ്തൂരി ചോദിക്കുന്നത്.  'നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം? ചിലര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ' മാധുരി ബിയറുമായി ഇരിക്കുന്നതിന്റേയും ബിക്കിനി ചിത്രവും പങ്കുവെച്ചുകൊണ്ടാണ് കസ്തൂരി പിന്തുണ അറിയിച്ചത്. 

കടല്‍തീരത്ത് നീല ബിക്കിനി ധരിച്ച് നില്‍ക്കുന്ന മാധുരിയുടെ ചിത്രങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കൂടാതെ അശ്ലീല കമന്റുകളും ഒരുപാട് ലഭിച്ചിരുന്നു. അവസാനം ബാത്തിങ് സ്യൂട്ടില്‍ നിന്നാല്‍ ഇതാണോ അവസ്ഥ എന്ന ചോദ്യവുമായി മാധുരി രംഗത്തെത്തി. വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്നും പറഞ്ഞാണ് താരം ചിത്രങ്ങള്‍ നീക്കം ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

'തിയറ്റര്‍ ഇളക്കി മറിക്കും'; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍; ഏഴ് ചിത്രങ്ങള്‍, ഏഴ് സംവിധായകര്‍

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം'