Entertainment

നീളന്‍ മുടി ഒരു ദയയുമില്ലാതെ മുറിച്ചുമാറ്റി; കിയാര അധ്വാനിയുടെ വീഡിയോ വൈറല്‍; ഞെട്ടി ആരാധകര്‍

കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് റാപ്പ് സോങ്ങ് പാടിക്കൊണ്ട് മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മുടി മുറിച്ചുമാറ്റാന്‍ സ്ത്രീകള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് നടിമാര്‍ക്ക്. എന്നാല്‍ യാതൊരു ദയയുമില്ലാതെ തന്റെ നീളന്‍ മുടി മുറിച്ചുമാറ്റി ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടി കിയാര അധ്വാനി. തന്റെ മുടി നിഷ്‌കരുണം വെട്ടിമാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ടോപ്പിക്കായി മാറിയിരിക്കുകയാണ് താരം. 

കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് റാപ്പ് സോങ്ങ് പാടിക്കൊണ്ട് മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്. തന്റെ തിരക്കേറിയ ജീവിതരീതിയെക്കുറിച്ചും മുടിയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കഴിയാത്തതിനെ കുറിച്ചുമാണ് റാപ്പ് മ്യൂസിക്കിലൂടെ കിയാര പറയുന്നത്. വെട്ടുകയല്ലാതെ മറ്റ് വഴികളില്ല എന്ന് പറഞ്ഞ് കത്രിക എടുത്ത് നിഷ്‌കരുണം വെട്ടിമാറ്റുകയാണ് മുടി. മുടി ശരിയായ രീതിയില്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും വെട്ടുമാറ്റുകയാണ് ഏറ്റവും മികച്ച വഴി എന്നാണ് വീഡിയോയില്‍ പോകുന്നത്. 

കിയാരയുടെ വീഡിയോ കണ്ട് ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍. ശരിക്ക് മുടി മുറിച്ചോ എന്നാണ് അവരുടെ ചോദ്യം. എന്നാല്‍ വീഡിയോയ്ക്ക വലിയ രീതിയിലുള്ള പിന്തുണയും ലഭിക്കുന്നുണ്ട്. ഇറക്കം കുറഞ്ഞ മുടിയില്‍ കിയാര കൂടുതല്‍ സുന്ദരിയായിരിക്കും എന്നാണ് ചില ആരാധകരുടെ അഭിപ്രായം. പത്ത് ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. മുടി ശരിയായി നോക്കാന്‍ സാധിക്കാത്തതിനാലാണ് മുറിക്കുന്നതെന്ന് നടി വ്യക്തമാക്കി. മുടി തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഷൂട്ടിന് വേണ്ടി മുടി സ്‌റ്റൈല്‍ ചെയ്യാന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും ചൂടും മുടി ചീത്തയാക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. പുതിയ ലുക്കില്‍ കിയാര എങ്ങനെയുണ്ടാകുമെന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കിയാര.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം