Entertainment

നീളന്‍ മുടി മുറിച്ചു, ഒന്‍പത് കിലോ ഭാരം കുറച്ചു: കഥാപാത്രത്തിന് വേണ്ടി അടിമുടി മാറി രജിഷ വിജയന്‍

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്.

Author : സമകാലിക മലയാളം ഡെസ്ക്

ദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തി പ്രേഷകമനസില്‍ ഇടം നേടിയ താരമാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ കന്നി ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പക്ഷേ പിന്നീടങ്ങോട്ട് ചുരുക്കം ചില സിനിമകളില്‍ മാത്രമേ താരത്തെ കാണാന്‍ കഴിഞ്ഞുള്ളു. 

കഴിഞ്ഞ വര്‍ഷം ജോര്‍ജേട്ടന്‍ പൂരത്തിലും ഒരു സിനിമാക്കാരനിലും നടി നായികയായി എത്തിയെങ്കിലും ഈ വര്‍ഷം ഒരു ചിത്രത്തില്‍ പോലും രജിഷ അഭിനയിച്ചിരുന്നില്ല. തന്നെ കാണാനില്ലല്ലോ എന്നന്വേഷിച്ചവരുടെ മുന്നിലേക്ക് ഉഗ്രന്‍ മേക്കോവറുമായി എത്തിയിരിക്കുകയാണ് നടി. 

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ഒരു കൗമാര വിദ്യാര്‍ത്ഥിനിയായി ഞെട്ടിക്കുന്ന മേക്കോവറിലാണ് നടി എത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് സിനിമ. അവളുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണ്‍ എന്ന ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുക.

കഥാപാത്രമാവാന്‍ വേണ്ടി രജിഷ ഒന്‍പത് കിലോ ശരീര ഭാരം കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുകയും ചെയ്തു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂണ്‍ എന്നാണ് വിജയ് ബാബു പറയുന്നത്. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT