Entertainment

നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകളില്‍ ഇടംപിടിച്ച് അനുരാഗ് കശ്യപ് ചിത്രം; തന്റെ കരിയര്‍ നശിപ്പിച്ച സിനിമയെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍

ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കിയാണ് മികച്ച സ്ഥാനം നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വസ്സേയ്പൂര്‍. 59ാം സ്ഥാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കിയാണ് മികച്ച സ്ഥാനം നേടിയത്. പട്ടികയില്‍ ഇടം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രമാണ് ഇത്. 

പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല എന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. പിന്നിലായ പല സിനിമകളും തന്റെ ചിത്രത്തേക്കാള്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ഡാര്‍ക് നൈറ്റ് അതിലും മികച്ച സ്ഥാനം നല്‍കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2007 ല്‍ പുറത്തിറങ്ങിയ പോള്‍ തോമസ് ആന്‍ഡേഴ്‌സണിന്റെ ദെയര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ തീരുമാനം താന്‍ അംഗീകരിക്കുന്നെന്നും തന്റെ 21 ാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും പ്രീയപ്പെട്ട ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ ഗാങ്‌സ് ഓഫ് വാസെയ്പൂറാണ് തന്റെ സംവിധായക ജീവിതം നശിപ്പിച്ചതെന്ന് അനുരാഗ് പറഞ്ഞിരുന്നു. ബോളിവുഡ് ലോകത്തിന് അഭിമാനമായെങ്കിലും അനുരാഗിന് ഈ നിലപാടില്‍ മാറ്റമില്ല. ഈ ചിത്രമാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്നേക്കുറിച്ച് പ്രതീക്ഷകള്‍ ഉണ്ടാവാന്‍ ഈ ചിത്രം കാരണമായെന്നും അത് തകര്‍ക്കാനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി