Entertainment

നൊമ്പരമായി സുശാന്ത് സിങ്; അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ട്രെയിലർ പുറത്തുവിട്ടു

ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സിനിമ റിലീസ് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് അഭിനയിച്ച അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ട്രെയിലർ പുറത്തുവിട്ടു. സഞ്ജന സാംഘിയാണ് ചിത്രത്തിൽ സുശാന്തിന്റെ നായികയായി എത്തുന്നത്. ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സിനിമ റിലീസ് ചെയ്യും.  

കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദിൽ ബെച്ചാര.  സെയ്ഫ് അലിഖാനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് ചിത്രമായ 'ദി ഫാൾട്ട് ഇൻ അവർ സ്റ്റാർസി'ന്റെ ഹിന്ദി അഡാപ്റ്റേഷനാണ് ദിൽ ബെച്ചാര. അതേ പേരിൽ ജോൺ ഗ്രീന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ.

അമിതാഭ് ബച്ചൻ-ആയുഷ്മാൻ ഖുറാന ചിത്രം ഗുലാബോ സിതാബോയ്ക്ക് ശേഷം നേരിട്ട് ഓൺലൈൻ റിലീസിനെത്തുന്ന ബോളിവുഡ് ചിത്രമായിരിക്കും ദിൽ ബെച്ചാരെ. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

'ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല'; ബെത്‌ലഹേമിലെ ഇഷ്ടരംഗത്തെക്കുറിച്ചും ഫഹദ്

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി