Entertainment

'ന​ഗ്നരം​ഗങ്ങളും അശ്ലീല സംഭാഷണങ്ങളും' ; വിജയ് സേതുപതിയുടെ സൂപ്പർ ഡീലക്സിന് 'എ സർട്ടിഫിക്കറ്റ്', ഡിങ് ഡോങ് പ്രൊമോ വൈറൽ ( വീഡിയോ)

തമിഴ് സൂപ്പർ താരം വിജയ് സേതുപതി ട്രാൻസ് ജെൻഡറായി വേഷമിടുന്ന സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പർ താരം വിജയ് സേതുപതി ട്രാൻസ് ജെൻഡറായി വേഷമിടുന്ന സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങളും നഗ്‌നരംഗങ്ങളുമുള്ളതിനാലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മലയാള താരം ഫഹദ് ഫാസിലും, സാമന്ത, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. 

ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ സുപരിചിതനായ ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡിലക്‌സ് സംവിധാനം ചെയ്യുന്നത്. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. പടയപ്പയിൽ നീലാംബരിയായും ബാഹുബലിയിൽ ശിവകാമിയായും തിളങ്ങിയ രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം