Entertainment

പച്ചപ്പട്ടില്‍ മനോഹരിയായി പ്രിയ വാര്യര്‍; സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

ബൊഹീമിയന്‍ തീമിലുള്ള വണ്‍ ഷോള്‍ഡര്‍ ഡ്രസാണ് ധരിച്ചിരിക്കുന്നത്. പച്ചപ്പട്ടിന് സമാനമായ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉള്ള താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന്റെ പോസ്റ്റുകളെല്ലാം കാണുംമുന്‍പേ ആരാധകര്‍ ഏറ്റെടുക്കും. ഇപ്പോള്‍ പ്രിയയുടെ ഫോറസ്റ്റ് ഗ്രീന്‍ ഔട്ട്ഫിറ്റി നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്. വസ്ത്രത്തിനു തുല്യമായ പ്രാധാന്യം ആക്‌സസറീസിന് നല്‍കുന്ന ഫോട്ടോഷൂട്ടില്‍ ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ബൊഹീമിയന്‍ തീമിലുള്ള വണ്‍ ഷോള്‍ഡര്‍ ഡ്രസാണ് ധരിച്ചിരിക്കുന്നത്. പച്ചപ്പട്ടിന് സമാനമായ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള പുള്ളികളുമുണ്ട്. ഒരു വശത്ത് മാത്രമായി ലോങ് സ്ലിറ്റ് നല്‍കി ട്രെന്റി ഫീച്ചര്‍ എടുത്തു കാണിക്കുന്നുണ്ട്. ഇതിനൊപ്പം കറുപ്പ് ലൂസ് പാന്റ് പെയര്‍ ചെയ്തിരിക്കുന്നു. 

പോണി ടെയ്ല്‍ ഹെയര്‍ സ്‌റ്റൈല്‍ ആണ് ചെയ്തിരിക്കുന്നത്. എന്നാല്‍ കിരീടം പോലെ ഹെയര്‍പിന്നുകള്‍ അലങ്കരിച്ചിട്ടുണ്ട്. പ്രിയയുടെ കഴുത്തിലെ ചോക്കര്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. വസ്ത്രത്തിന്റെ അതേ ഫോറസ്റ്റ് ഗ്രീന്‍ നിറത്തിലുള്ള മുത്തുകള്‍ നിറയുന്നതാണ് ചോക്കര്‍.

ചര്‍മത്തിന്റെ യഥാര്‍ഥ നിറത്തിനു പ്രാധാന്യം നല്‍കി ന്യൂഡ് മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്. ഐമേക്കപ്പില്‍ പച്ചയും പിങ്കും ഷേഡുകള്‍ ചേരുമ്പോള്‍ പ്രിയ കൂടുതല്‍ സ്‌റ്റൈലിഷ് ആകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT