Entertainment

പട്ടം പറത്തി സൗബിൻ, ഡ്രോൺ കൊണ്ടുപോകുമെന്ന് ആരാധകർ ; വൈറലായി വിഡിയോ 

വീട്ടിലിരുന്ന് സ്വയം പട്ടമുണ്ടാക്കി അത് ടെറസിൽ കേറി പറപ്പിക്കുകയുമാണ് താരം

സമകാലിക മലയാളം ഡെസ്ക്

പാചകം, വ്യായാമം, നൃത്തം അങ്ങനെ ലോക്ക്ഡൗൺ കാലത്ത് സമയം ചിലവിടാൻ കണ്ടെത്തുന്ന മാർ​ഗ്​ഗങ്ങൾ നിരവധിയാണ്. ഈ നിരയിലേക്കെത്തിയ പുത്തൻ ട്രെൻഡ‍ാണ്  പട്ടം പറത്തൽ. വൈകുന്നേരങ്ങളിൽ ടെറസിൽ എത്തി വിവിധ വർണ്ണങ്ങളിൽ ഒരുക്കിയ പട്ടം പറത്തുന്നതാണ് ഈ ദിനങ്ങളിലെ പതിവ് കാഴ്ചകളിലൊന്ന്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം സൗബിൻ സാഹിറും ഈ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്. 

വീട്ടിലിരുന്ന് സ്വയം പട്ടമുണ്ടാക്കി അത് ടെറസിൽ കേറി പറപ്പിക്കുകയുമാണ് താരം. സൗബിൻ തന്നെയാണ് വിഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചത്. വിഡിയോയ്ക്ക് കമന്റുകൾ കുറിച്ച് ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിലർ അടുത്ത സിനിമ പട്ടം ആണോ എന്ന് ചോ​ദിക്കുമ്പോൾ മറ്റുചിലർ ഡ്രോൺ പൊക്കം എന്ന മുന്നറിയിപ്പുമായി എത്തിയിട്ടുണ്ട്. 

വിഡിയോയ്ക്ക് ലഭിച്ച കമന്റുകളിലേറെയും താരം ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. പ്രാവും വളർത്തലിനൊപ്പം പട്ടം പറത്തുന്നതിനേക്കുറിച്ചും സിനിമയിൽ പരാമർശിക്കുന്നുണ്ട്. പട്ടം പറത്തലിനെക്കുറിച്ച് വിശദമായി പ്രേക്ഷകന‌് കാണിച്ചു കൊടുക്കുന്ന സീനുകൾ പറവയിൽ സൗബിൻ ഒരുക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT