Entertainment

പട്ടുപാവാടയണിഞ്ഞ് കൈനിറയെ കുപ്പിവളയുമിട്ട് അനുശ്രീ; കല്ലടയാറിൻ തീരത്തുനിന്ന് ഒരു ഫോട്ടോഷൂട്ട്

നീല നിറത്തിലുള്ള ബ്ലൗസും കസവു കരയുള്ള വെള്ള പാവാടയുമാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിലും ഫോട്ടോഷൂട്ടിന് ഒരു കുറവും വരുത്താത്ത നടിയാണ് അനുശ്രീ. ഇപ്പോൾ ആരാധകരുടെ മനസു കീഴടക്കുന്നത് കല്ലടയാറിന്റെ തീരത്തുനിന്നുള്ള ഒരു ഫോട്ടോഷൂട്ടാണ്. പട്ടുപാവാട അണിഞ്ഞ് നാടൻ ലുക്കിലാണ് താരം. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 

നീല നിറത്തിലുള്ള ബ്ലൗസും കസവു കരയുള്ള വെള്ള പാവാടയുമാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിന് മാച്ചാവുന്ന വെള്ളയും നീലയും നിറത്തിലുള്ള കുപ്പിവളകളും കയ്യിൽ അണിഞ്ഞിട്ടുണ്ട്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൈ നിറയെ പൂക്കളുമായി കല്ലടയാറിൻ തീരത്തു എന്റെ പടയാളികൾക്കൊപ്പം- എന്നാണ് അനുശ്രീ കുറിച്ചത്. 

ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. വീട്ടിൽ നിന്നുള്ള ഫോട്ടോഷൂട്ടുകളെല്ലാം വൈറലായിരുന്നു. അതിനിടെ വിവാദങ്ങളിലും താരം നിറഞ്ഞുനിന്നു. വസ്ത്രത്തിന് ഇറക്കം പോരെന്നു പറഞ്ഞാണ് ഒരുവിഭാ​ഗം ചീത്തവിളിയുമായി എത്തിയത്. കൂടാതെ സഹോദരനെക്കുറിച്ച് മോശം പറഞ്ഞതിനെ വിമർശിച്ചുകൊണ്ടും അനുശ്രീ രം​ഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരുമഴയില്‍ ഒറ്റയ്ക്ക് നെഞ്ചുംവിരിച്ച് നിന്ന് പൊലീസ് വാന്‍ തടഞ്ഞിട്ടു; മുംബൈ സമരത്തിലെ ചുണക്കുട്ടിയായ റിയ അഹിര്‍ ആരാണ്?

'ജീവനേക്കാള്‍ വലുതല്ല ഒരു ലക്ഷ്യവും; എന്റെ ഇഷ്ടനിറം കാവി'; പേളിയുടേത് ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ; കമന്റ് ബോക്‌സ് പൂട്ടി താരം

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ഉച്ചയ്ക്ക് 12.30-ന് ചർച്ച നടക്കും

12-ാം തവണയും റേഷൻ കട തകർത്ത് 'ചക്കക്കൊമ്പൻ': ശാന്തൻപാറയിൽ ഭീതി പരത്തി കാട്ടാന ആക്രമണം

'ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല'; സിജെപിയും കേന്ദ്രവുമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ഇന്ന് ചര്‍ച്ച