Today's Rashi Phalam October 23 | ദീർഘകാലമായി പ്രതീക്ഷിച്ച വാർത്ത എത്തിച്ചേരും, മാറ്റിവച്ച കാര്യം പൂർത്തിയാക്കും

ഇന്നത്തെ നക്ഷത്രഫലം – 23-10-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കോടതിയിലോ ഔദ്യോഗിക ഓഫീസിലോ കെട്ടിക്കിടന്ന കാര്യം മുന്നോട്ടുനീങ്ങും. പൊതുപ്രവർത്തവർക്ക് പുതിയ ഉത്തരവാദിത്വം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ചെറുകിട വ്യവസായത്തിൽ ഏർപ്പെട്ടവർക്ക് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ പുതിയ വഴി തുറക്കും. ഇൻഷുറൻസ് സംബന്ധമായ നടപടികൾ പൂർത്തിയാക്കാൻ കഴിയും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പ്രസിദ്ധീകരണത്തിനായി നൽകിയ രചനകൾക്ക് അനുകൂല പ്രതികരണം ലഭിക്കും. പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് പ്രയോജനകരമായ പരിചയങ്ങൾ ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കെട്ടിടനിർമാണതിൽ പുരോഗതിയുണ്ടാകും. വളർത്തുമൃഗങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത എത്തിച്ചേരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് നേതൃപരമായ ചുമതല ലഭിക്കും. പൊതുപരിപാ ടിയുടെ നടത്തിപ്പിൽ നിങ്ങളുടെ അഭിപ്രായത്തിന് പരിഗണന ലഭിക്കും. വരുമാനം വർദ്ധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സാങ്കേതിക പരിശീലനം പൂർത്തിയാക്കിയവർക്ക് കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. നികുതി, പെൻഷൻ തുടങ്ങിയ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും.

Daily Horoscope
തുലാമാസം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസ ഫലം അറിയാം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ഫോട്ടോഗ്രഫി, രൂപകൽപന, കരകൗശലം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധേയ അവസരം ലഭിക്കും. പഴയ കടബാധ്യതയുടെ തിരിച്ചടവ് ക്രമീകരിക്കാൻ സാധിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

കൃഷിയുമായി ബന്ധപ്പെട്ടവർക്ക് ഉൽപന്നങ്ങളുടെ വിപണനത്തിൽ നേട്ടമുണ്ടാകും. കുടുംബ രേഖക ൾ ക്രമപ്പെടുത്തി സൂക്ഷിക്കുക. മാറ്റിവച്ചിരുന്ന വ്യക്തിപരമായ കാര്യം പൂർത്തിയാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

അധ്യാപനം, പരിശീലനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ചുമതല ലഭിക്കും. അനാവശ്യ വാക്കുതർക്കങ്ങളിൽ ഇടപെടാതിരിക്കുന്നത് ഗുണകരമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വാടകയ്ക്ക് നൽകിയ കെട്ടിടവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരും. അധിക വരുമാനം കണ്ടെത്താൻ ശ്രമിക്കും. വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കണം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളിൽ പുതിയ ചുമതല ലഭിക്കും. ഒരു പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കേണ്ടി വരും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരിശീലകരുടെ പ്രോത്സാഹനം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പാചകം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ വിപണന സാധ്യത തെളിയും. മുടങ്ങിക്കിടന്ന കലാപരിശീലനം പുനരാരംഭിക്കാൻ സാഹചര്യമൊരുങ്ങും.

Daily Horoscope
യാത്രക്കാരൻ ശരീരമാണോ മനസ്സാണോ?; കാളിദാസനും ഭദ്രകാളിയും, അറിവിന്റെ വെളിച്ചം പകരുന്ന ഐതിഹ്യം
Daily Horoscope
പരശുരാമൻ സ്ഥാപിച്ചത്; കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളും പ്രാധാന്യവും
Daily Horoscope
നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ
Summary

Today's Rashi Phalam October 23 | Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com