Entertainment

പതിനാറാം വയസുമുതല്‍ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും ഇനി നിനക്ക് നിയമപരമായി തന്നെ ചെയ്യാം;  മകളുടെ ജന്മദിനത്തില്‍ കിംഗ് ഖാന്റെ ആശംസ ഇങ്ങനെ

'എല്ലാ പെണ്‍മക്കളെയും പോലെ, നീയും പറന്നുയരേണ്ടവളാണെന്ന് എനിക്ക് അറിയാം. ഒപ്പം നീ പതിനാറാം വയസുമുതല്‍ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും ഇനി നിനക്ക് നിയമപരമായി തന്നെ ചെയ്യാം...!!ലവ് യൂ'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖ് ഖാന്റെ ഏകമകള്‍ സുഹാന ഖാന്റെ ജന്മദിനമാണ് ഇന്ന്. മകളെകുറിച്ച് താരം പറയുന്ന ഓരോ വാക്കും ശ്രദ്ധേയമാകുന്നപോലെതന്നെ ഇക്കുറി സുഹാനയുടെ ജന്മദിനത്തിന് അച്ഛന്‍ മകള്‍ക്ക് നര്‍ന്ന ആശംസയും ശ്രദ്ധേയമായികഴിഞ്ഞു. സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ച വാക്കുകള്‍ ഇഴകീറി പരിശോദിക്കുന്നവരും കുറവല്ല.

'എല്ലാ പെണ്‍മക്കളെയും പോലെ, നീയും പറന്നുയരേണ്ടവളാണെന്ന് എനിക്ക് അറിയാം. ഒപ്പം നീ പതിനാറാം വയസുമുതല്‍ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും ഇനി നിനക്ക് നിയമപരമായി തന്നെ ചെയ്യാം...!!ലവ് യൂ', ഷാറൂഖ് മകള്‍ക്കായി കുറിച്ച വരികള്‍ ഇങ്ങനെ. ഇതോടൊപ്പം കടല്‍തീരത്ത് പയര്‍ന്നുയര്‍ന്ന് നില്‍ക്കുന്ന സുഹാനയുടെ അതിമനോഹരമായ ഒരു ചിത്രവും ഷാറൂഖ് പങ്കുവച്ചിട്ടുണ്ട്. 

എന്നാല്‍ താരത്തിന്റെ വാക്കുകള്‍ക്ക് കീഴില്‍ ഒരു മകള്‍ക്ക് ഇതിനപ്പുറം നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഉണ്ടാകില്ലെന്നു തുടങ്ങി ഷാറൂഖിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന സത്യമെന്തെന്ന് അന്വേഷിച്ച് കമന്റ് ചെയ്യുന്നവര്‍ വരെയുണ്ട്. 

ഷാറൂഖിന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് സുഹാന. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സുഹാനയുടെ മനസിലും സിനിമതന്നെയാണ് സ്വപ്നം. വീട്ടിലെ എല്ലാവരും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയിരിക്കണം എന്ന നിര്‍ബന്ധമാണ് സുഹാനയെ ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനിര്‍ത്തുന്നത്. സുഹാനയ്ക്ക് അഭിനയജീവിതത്തിലേക്ക് കടക്കാന്‍ ഇനിയും ധാരാളം സമയമുണ്ടെന്നും മകള്‍ ആദ്യം ഡിഗ്രി പഠനം പൂര്‍ത്തീകരിക്കട്ടെ എന്നുമായിരുന്നു മുമ്പൊരിക്കല്‍ ഷാറൂഖ് പറഞ്ഞത്. മകളുടെ നേര്‍ക്ക് മോശമായി പെരുമാറുന്നവരോട് അതേ രീതിയില്‍ തന്നെയായിരിക്കും താനും പെരുമാറുകയെന്നും മകള്‍ക്കുവേണ്ടി ജയിലില്‍ പോകാനും തനിക്ക് മടിയില്ലെന്ന എസ്ആര്‍ക്കെയുടെ വാക്കുകളും ഏറെ വാര്‍ത്തയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT