Entertainment

പത്തു വർഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക്; ടോവിനോ ചിത്രത്തിൽ ധന്യ മേരി വർ​ഗ്​ഗീസ്  

ഉയരെക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ

Author : സമകാലിക മലയാളം ഡെസ്ക്

നായികയായും സഹനടിയായും മലയാള സിനിമകളിൽ തിളങ്ങിയ നടി ധന്യ മേരി വർ​ഗ്​ഗീസ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നു. ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് ധന്യ അഭിനയിക്കുന്നത്. കാണെകാണെ എന്നാണ് ചിത്രത്തിന്റെ പേര്.  ഉയരെക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ.

2006 ൽ ആണ് ആദ്യമായി ധന്യ തിരുടി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിൽ ആണ് ധന്യ.

"ഏകദേശം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ബിഗ് സ്ക്രീനിനു മുന്നിൽ വരാൻ പോകുന്നു. അതിന്റെ ആവേശം പറഞ്ഞറിയിക്കാൻ ആകില്ല. വെള്ളിത്തിരയിൽ ഞാൻ അവസാനമായി എത്തിയത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തിൽ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കൺസ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ പോകുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം ഉണ്ട്. ഉയരെക്ക് ശേഷം മനു അശോകൻ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആൽബി ഉൾപ്പെടെ പരിചിതരായ നിരവധിപേർക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവൻ ടീമിനും നന്ദി", ധന്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT