Entertainment

പത്ത് വർഷത്തെ പ്രണയം, നടൻ ഹരികൃഷ്ണൻ വിവാഹിതനായി

വിവാഹം ഉഴവൂർ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ നെ​ഗറ്റീവ് വേഷത്തിലെത്തി ശ്രദ്ധേയനായ നടൻ ഹരികൃഷ്ണൻ വിവാഹിതനായി. ആർദ്ര ചന്ദ്രനാണ് വധു. ഇരുവരും പത്ത് വർഷമായി പ്രണയത്തിലായിരുന്നു. വിവാഹം ഉഴവൂർ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു.

എം എസ് സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ, റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്യുകയാണ്. ആർദ്ര ബി എസ് സി കെമിസ്ട്രി ബിരുദധാരിയാണ്. പഠന കാലത്താണ് ഇവർ പ്രണയത്തിലായത്.

സൺഡേ ഹോളിഡേയിൽ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരികൃഷ്ണൻ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി, അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്, ജിത്തു ജോസഫിന്റെ മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും