Entertainment

പത്ത് വർഷമായി ഇവൾ എന്റെ കൂടെയുണ്ട്, പ്രണയിനിയെ പരിചയപ്പെടുത്തി ദേവ് മോഹൻ

വിവാഹം ഉടനുണ്ടാകുമെന്ന സൂചനയും താരം നൽകുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹൻ. ചിത്രത്തിൽ സൂഫിയ്ക്ക് തന്റെ പ്രണയത്തെ സ്വന്തമാക്കാനായില്ല. വിരഹവേദനയുടെ ദുഃഖത്തിലാണ് സൂഫി വിടപറയുന്നത്. എന്നാൽ ജീവിതത്തിൽ തന്റെ പ്രണയത്തെ ജീവിതത്തിലേക്ക് ചേർക്കാൻ ഒരുങ്ങുകയാണ് ദേവ് മോഹൻ. തന്റെ പ്രണയിനിടെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. പത്ത് വർഷമായി തന്റെ ജീവിതത്തിൽ കൂട്ടായുണ്ടെന്നാണ് താരം കുറിച്ചത്. പ്രണയിനിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. വിവാഹം ഉടനുണ്ടാകുമെന്ന സൂചനയും താരം നൽകുന്നുണ്ട്. 

ദേവ് മോഹന്റെ കുറിപ്പ് വായിക്കാം

'നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവർഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്... നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്... എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾ. എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളിൽ കൂടെനിന്ന് ആനന്ദിക്കാൻ.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാൻ. പ്രിയപ്പെട്ടവരുടെ ആശീർവാദത്താൽ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ. ചുറ്റുമുള്ളവർ നമുക്കേകട്ടെ സ്നേഹവും കരുതലും...'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT