Entertainment

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെന്‍ഷന്‍: കാളിദാസ് ജയറാം

കുറെയേറെ കാലമായി ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് റിലീസ് നീണ്ടുപോകുന്നൊരു ചിത്രമുണ്ട്..

Author : സമകാലിക മലയാളം ഡെസ്ക്

കുറെയേറെ കാലമായി ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് റിലീസ് നീണ്ടുപോകുന്നൊരു ചിത്രമുണ്ട്.. നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്ന 'പൂമരം' എന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തേ പുറത്തിറങ്ങി ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

ചിത്രം പുറത്തുവരുന്നതിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏറെ നാളുകളായി ചിത്രത്തിന്റെ റിലീസിനെ കുറിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പല പല തീയതികളും ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂമരത്തിന്റെ പ്രദര്‍ശനത്തെ കുറിച്ചു കാളിദാസന്‍ തന്നെ വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകര്‍ക്കായി ഇക്കാര്യം വെളിപ്പെടുത്തിയത്.

പൂമരത്തെ കാത്തിരുന്ന് മടുത്ത പ്രേക്ഷകര്‍ക്ക് ഇനി ആശ്വസിക്കാം. ചിത്രം മാര്‍ച്ച് 2 നു തന്നെ തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ റിലീസിനെ കുറിച്ചു കാളിദാസന്‍ തന്നെ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ഫ്‌ളക്‌സും പോസ്റ്ററും നഗരത്തില്‍ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതേ ഫ്‌ലക്‌സ് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്ത് 'പറഞ്ഞറിയിക്കാന്‍ പറ്റാത്ത് ഒരു സന്തോഷവും അതിനപ്പുറം ടെന്‍ഷനും' എന്നാണ് കാളിദാസ് കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT