Entertainment

'പറയുന്നവര്‍ പറയട്ടെ, അങ്ങനെ ദോഷങ്ങള്‍ തീരുന്നെങ്കില്‍ തീരട്ടെ' ; എനിക്ക് വിഷമമില്ലെന്ന് ശാലു മേനോന്‍ 

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ശാലു മേനോന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ശാലു മേനോന്‍.സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ശാലു മേനോന്‍ പ്രതികരിച്ചു. 

'അത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ.' - ശാലു മേനോന്‍ വിശദീകരിച്ചു. ഇത്തരം വാര്‍ത്തകള്‍ വളരെ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതാണ്. ഈ രണ്ടു മൂന്നു ദിവസങ്ങളില്‍ ഞാന്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ശാലു മേനോന്‍ പ്രതികരിച്ചു.

'എനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വര്‍ഷമായി. അതിനുശേഷം, എനിക്ക് അങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു'.

'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഞാന്‍ കരുതുന്നത്, പറയുന്നവര്‍ പറയട്ടെ എന്നാണ്. അങ്ങനെ ദോഷങ്ങള്‍ തീരുന്നെങ്കില്‍ തീരട്ടെ. ഞാനിപ്പോള്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. അതുകൊണ്ട് എനിക്ക് വിഷമമില്ല.' - ശാലു മേനോന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'