Entertainment

'പല്ലവി ഓണ്‍ ചാനല്‍ സര്‍...'; പാര്‍വതിയുടെ ഉയരെയുടെ മോഷന്‍ പോസ്റ്റര്‍ കാണാം

പാര്‍വതി തിരുവോത്ത് നായികയാകുന്ന ഉയരെയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

പാര്‍വതി തിരുവോത്ത് നായികയാകുന്ന ഉയരെയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സഹതാരമായ ടോവിനോ തോമസാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്. 

രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിക്കും ടോവിനോയ്ക്കും ഒപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഒരു ഇടവേളയ്ക്ക് ശേഷം പ്രശസ്ത നിര്‍മ്മാതാവായ പി.വി ഗംഗാധരന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല മക്കളായ ഷേനുഗ, ഷേഗ്ന,ഷേര്‍ഗ എന്നിവര്‍ക്കാണ്. 

ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മുംബൈ,ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 


ഉയരെ എന്ന് പറയുമ്പോള്‍ അത് തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജമാണ് നല്‍കുന്നതെന്നാണ് ചിത്രത്തെ കുറിച്ച് പാര്‍വതി പറയുന്നത്. എന്ത് തന്നെ തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെയുള്ളൂ അത് ഉയരങ്ങളിലേക്കാണെന്ന് പാര്‍വതി പറയുന്നു

'ഉയരെ എന്ന് പറയുമ്പോള്‍ എന്നിലത് ഉണര്‍ത്തുന്നത് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരു ഊര്‍ജമാണ്. ജീവിതത്തില്‍ ഏത് തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും, വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെ. മുന്നോട്ട്... ഉയരങ്ങളിലേക്ക്' പാര്‍വ്വതി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT