Entertainment

''പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ ലാല്‍ജോസ് പിടിച്ച് കൊണ്ടു പോയി സിനിമയില്‍ അഭിനയിപ്പിച്ചു; രണ്ടാം വരവിതാ മറ്റൊരാള്‍ക്ക് പകരം''

വീട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുകയായിരുന്നു സംവൃത.

സമകാലിക മലയാളം ഡെസ്ക്

റ് വര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം നടി സംവൃത സുനില്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ്. ഇതേതുടര്‍ന്ന് സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യവും തന്റെ സിനിമാനുഭവവുമെല്ലാം തുറന്ന് പറയുകയാണ് താരം. ലാല്‍ജോസിന്റെ രസികന്‍ ആയിരുന്നു സംവൃതയുടെ ആദ്യ ചിത്രം. 

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ നിന്നു പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന്‍ ലാല്‍ജോസും ഛായാഗ്രഹകന്‍ രാജീവ് രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്നാണ് നടി പറയുന്നത്. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. 

'കോളേജ് ഹോസ്റ്റലില്‍ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് റെഡിയാകാനൊരുങ്ങുമ്പോഴാണ് ലാല്‍ജോസ് ഏട്ടനും രാജീവേട്ടനും എന്നെ കാണാന്‍ വരുന്നത്. സംവൃത പറഞ്ഞു തുടങ്ങി. സംവിധായകന്‍ രഞ്ജിത്ത് അങ്കിള്‍ കുടുംബസുഹൃത്താണ്. അങ്കിള്‍ പറഞ്ഞാണ് അവര്‍ എന്നെ കാണാന്‍ വരുന്നത്. തലേ ദിവസം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിലഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു'- സംവൃത പറയുന്നു. 

വീട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുകയായിരുന്നു സംവൃത. 'റൂംമേറ്റ്‌സ് എന്നെ റെഡിയാക്കി വിട്ടു. അവരുടെ മുന്നില്‍ ചെന്ന് നിന്നു. നെര്‍വസ് ആയി. പെട്ടെന്ന് ഇവരെന്റെ ഉയരമെത്രയെന്നൊക്കെ ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാല്‍ അവര്‍ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടില്‍ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമാപ്രവേശമെന്ന് സംവൃത.

വളരെ നാളുകള്‍ക്കു ശേഷം സംവൃത തിരിച്ചുവരുന്ന സിനിമയാണിത്. ഇതിനിടയില്‍ താരം ഒന്നു രണ്ട് തിരക്കഥകള്‍ കേട്ടിരുന്നു. ചെയ്യണമെന്നാഗ്രഹം തോന്നിയിട്ടും എല്ലാം കൂടി ഒത്തു വരാതിരുന്നപ്പോള്‍ ചെയ്തില്ലെന്നാണ് താരം പറയുന്നത്. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ഈ ചിത്രത്തിന്റെ കഥ എന്നെ ആകര്‍ഷിച്ചിരുന്നു. ഷൂട്ടിങ് പെട്ടെന്നു തീരും എന്നതുകൊണ്ടും സ്‌കൂളില്‍ പഠിക്കുന്ന മകനെ കുറച്ചു ദിവസം കൂടെ നിര്‍ത്താമെന്നതു കൊണ്ടും സിനിമ ചെയ്യാന്‍ തന്നെ തീരുമാനിച്ചു'- സംവൃത വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT