ഇഷാന്‍ 81, തിലക് 60*; മികച്ച സ്കോർ ഉയർത്തി ഇന്ത്യ

ടോസ് നേടി സിംബാബ്‌വെ ബൗളിങ് എടുക്കുകയായിരുന്നു
Ishan Kishan Tilak Varma
Ishan Kishan, Tilak Varmax
Updated on
1 min read

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ മികച്ച സ്‌കോറുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചെടുത്തു. ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ മികച്ച ലക്ഷ്യം മുന്നില്‍ വച്ചത്. ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍ അഭിഷേക് ശര്‍മ വീണ്ടും പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ കന്നി അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി നേടിയ വണ്ടര്‍ കിഡ് ഓപ്പണര്‍ വൈഭവ് സൂര്യവംശി 9 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്തു പുറത്തായി. അഭിഷേക് 8 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും പിന്നാലെ തിലക് വര്‍മയേയും കൂട്ടുപിടിച്ച് ഇഷാന്‍ പോരാട്ടം സിംബാബ്‌വെ ക്യാംപിലേക്ക് നയിക്കുകയായിരുന്നു.

Ishan Kishan Tilak Varma
വിനീഷ്യസ് ജൂനിയർ കൊൽക്കത്തയിൽ പന്ത് തട്ടും! ബ്രസീൽ ടീം ഇന്ത്യയിലേക്ക്?

ഇഷാനാണ് ടോപ് സ്‌കോറര്‍. താരം 44 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 81 റണ്‍സെടുത്തു. തിലക് 29 പന്തില്‍ 5 ഫോറും 3 സിക്‌സും തൂക്കി 60 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് 25 റണ്‍സെടുത്തു. റിങ്കു സിങ് 12 റണ്‍സുമായി മടങ്ങി. ശിവം ദുബെ 6 റണ്‍സുമായി പുറത്താകാതെ നിന്നു.

സിംബാബ്‌വെ നിരയില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഒഴികെയുള്ള ബൗളര്‍മാര്‍ വിക്കറ്റെടുത്തു. ബ്ലസിങ് മുസരബാനി, റിച്ചാര്‍ഡ് എന്‍ഗരവ, ബ്രാഡ് ഇവാന്‍സ്, ന്യൂമാന്‍ ന്യാംഹുരി, ബ്രിയാന്‍ ബെന്നറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടം ജയിച്ച് പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. പരമ്പര നേടിയാല്‍ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പര നേട്ടമായി ഇതു മാറും.

Ishan Kishan Tilak Varma
ഓവർ സ്പീ‍ഡ്, പരിശോധിച്ചപ്പോൾ ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞു; ലോകകപ്പ് താരം പിടിയിൽ
Ishan Kishan Tilak Varma
ഋഷഭ് പന്ത് ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകൻ! അടച്ചത് റെക്കോർഡ് തുക
Ishan Kishan Tilak Varma
'നന്ദി... സോറി, ഞാൻ തയ്യാറല്ല'; ഇറ്റലിയോട് ​ഗ്വാർഡിയോള പറഞ്ഞു... 'നോ'!
Summary

Ishan Kishan scored 81, after which Tilak Varma's unbeaten 60 helped India post 219 for five after being asked to bat first in Harare

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com