Entertainment

പഴമതൊട്ട് സിതാരയും ഹരീഷും വേദിയില്‍; കാഴ്ചക്കാരായി നിമിഷയും ജോജുവും; പ്രമോ സോങ് വൈറല്‍

ബേസില്‍ സി ജെ എഴുതി സംഗീതം നല്‍കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം ചോലയിലെ പ്രമോ സോങ് പുറത്ത്. സിതാര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ചേര്‍ന്ന് ആലപിച്ച അതിമനോഹര ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിന്‍ഡേജ് ലുക്കില്‍ ഇരുവരും വേദിയില്‍ നിന്ന് ആലപിക്കുന്നതാണ് ഗാനം. ബേസില്‍ സി ജെ എഴുതി സംഗീതം നല്‍കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

നിമിഷ സജയനും ജോജു ജോര്‍ജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫേയ്‌സ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിയിലൂടെ ജോജുവാണ് ഗാനം പുറത്തുവിട്ടത്. ഡിസംബര്‍ ആറിനാണ് ചിത്രം തീയെറ്ററുകളില്‍ എത്തുന്നത്. നിമിഷ സജയന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോജുവിന് മികച്ച സഹനടനുള്ള അവാര്‍ഡും ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചിരുന്നു. കൂടാതെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ചോല പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ ആറിനാണ് ചിത്രം തീയെറ്ററുകളില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT