Entertainment

പഴയ സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി ഭര്‍ത്താവിന് വാലന്റൈന്‍സ് ഡേ സര്‍പ്രൈസ്; തിരിച്ചുകിട്ടിയ ഗിഫ്റ്റില്‍ ഞെട്ടി നടി ഐമ; വിഡിയോ

ഭര്‍ത്താവ്‌ കെവിന് നല്‍കിയ സര്‍പ്രൈസ് കണ്ട് ആരാധകരെല്ലാം ചിരിയടക്കാന്‍ പാടുപെടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടിയാണ് ഐമ സെബാസ്റ്റിയന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന താരത്തിന്റെ വാലന്റൈന്‍സ് ദിന സ്‌പെഷ്യല്‍ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവ്‌ കെവിന് നല്‍കിയ സര്‍പ്രൈസ് കണ്ട് ആരാധകരെല്ലാം ചിരിയടക്കാന്‍ പാടുപെടുകയാണ്.

ബെഡ്‌റൂമില്‍ വലിയ അലങ്കാരമൊക്കെയായാണ് താരം സര്‍പ്രൈസ് ഒരുക്കിയത്. നിരവധി സമ്മാനപ്പൊതികളും ഈ കൂട്ടത്തിലുണ്ടായിരുന്നു. ഇത്രയും സമ്മാനം കണ്ട് കെവിന്‍ ഒന്നു ഞെട്ടി. എന്നാല്‍ പൊതി തുറന്നപ്പോഴല്ലേ കാര്യം മനസിലാകുന്നത്. കെവിന്റെ തന്നെ പഴയ കണ്ണടയും ഷര്‍ട്ടും യൂട്യൂബ് സ്പീക്കറുമെല്ലാമാണ് ഐമ പൊതിഞ്ഞു നല്‍കിയിരിക്കുന്നത്. നിരാശനായിരുന്ന കെവിന് അവസാനം നല്ലൊരു സമ്മാനം ഐമ നല്‍കുന്നുണ്ട്.

തിരിച്ച് കെവിനും ഐമക്ക് സര്‍പ്രൈസ് ഒരുക്കിയിരുന്നു. വലിയൊരു റോസാപ്പൂവാണ് കെവിന്‍ ഐമക്ക് സമ്മാനിച്ചത്. ഇതിന്റെ വിഡിയോ ഐമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 2018 ജനുവരി നാലിനായിരുന്നു കെവിനുമായുള്ള ഐമയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌സ്‌റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ ആണ് കെവിന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT