Entertainment

പവന്‍ കല്യാണിനു നേര്‍ക്കുള്ള ശ്രീ റെഡ്ഡിയുടെ ആരോപണം തള്ളി അല്ലു അര്‍ജുന്‍ 

അഭിനേതാവും തന്റെ അമ്മാവനുമായ പവന്‍ കല്യാണിനു നേര്‍ക്കുള്ള നടി ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണം തള്ളി അല്ലു അര്‍ജുന്‍

Author : സമകാലിക മലയാളം ഡെസ്ക്

അഭിനേതാവും തന്റെ അമ്മാവനുമായ പവന്‍ കല്യാണിനു നേര്‍ക്കുള്ള നടി ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണം തള്ളി അല്ലു അര്‍ജുന്‍. മൂന്ന് തവണ വിവാഹിതനായ പവന്‍ കല്ല്യാണ് സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലെന്നും അദ്ദേഹത്തെ ഒരിക്കല്‍ താന്‍ അണ്ണാ എന്ന് വിളിച്ചത് ഇപ്പോള്‍ തിരിച്ചെടുക്കുന്നെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. ഒരു സ്ത്രീയും അയാളെ ഇനി അണ്ണാ എന്ന് വിളിക്കില്ലെന്നാണ് ശ്രീ റെഡ്ഡി പറഞ്ഞത്. 

നാ പേരു സൂര്യ നാ ഇല്ലു എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷണ് എത്തിയതിനിടയിലാണ് തന്റെ അമ്മാവനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അല്ലു അര്‍ജ്ജുന്‍ എതിര്‍ത്തത്. 'അദ്ദേഹം സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ കുറേയാളുകള്‍ കരുതിയത് അദ്ദേഹത്തിന്റെ സിനിമാ ഭാവി അവസാനിച്ചിരുന്നു എന്നാണ്. എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത് സിനിമയില്‍ ഏറ്റവുമധികം തിളങ്ങിനിന്ന സമയത്താണ് എന്നതാണ് സത്യം തന്റെ ആഢംഭര ജീവിതവും സ്ഥിര വരുമാനവും ജനങ്ങളെ സേവിക്കാനായാണ് അദ്ദേഹം വേണ്ടെന്നുവച്ചത്. എന്നിട്ടും അദ്ദേഹതച്തിന് തിരിച്ചുകിട്ടുന്നത് ഇതൊക്കെയാണ്', അല്ലു അര്‍ജ്ജുന്‍ പറഞ്ഞു. 

രാഷ്ട്രീയത്തിലായിരിക്കുമ്പോള്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ പതിവാണെന്നും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ താന്‍ ശക്തമായി തള്ളകളയുന്നെന്നും അല്ലു അര്‍ജ്ജുന്‍ പറയുന്നു. ഒരാള്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ ടിആര്‍പിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നത് ചാനലുകളുടെ ഭാഗത്തുനിന്നുള്ള ശരിയായ നടപടിയല്ലെന്നും അല്ലു അര്‍ജ്ജുന്‍ അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21