Entertainment

പവർസ്റ്റാറിൽ ബാബു ആന്റണിക്കൊപ്പം ഇടിക്കാൻ ഒരു  ഹോളിവുഡ് സൂപ്പര്‍താരവും; പ്രഖ്യാപിച്ച് ഒമർ ലുലു

ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറാണ് സിനിമയിൽ അഭിനയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ആക്ഷൻ രം​ഗങ്ങളിൽ അഭിനയിക്കാൻ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തും എന്ന് ഒമർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

POWERSTARൽ ഇടിക്കാൻ ഹോളിവുഡ്‌ സൂപ്പർ താരം Louise Mandylor ഉണ്ടായിരിക്കും.

ആക്ടർ,ഡയറക്ടർ,പ്രൊഡ്യൂസർ,കഥാകൃത്ത് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച"LOUIS MANDYLOR" നമ്മുടെ "പവർ സ്റ്റാറി"ൽ ഒരു പ്രധാന കഥാപാത്രമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു..
Rambo: Last Blood (2019) as Sheriff
I Almost Married a Serial Killer (2019)
The Mercenary (2020) as LeClerc
The Debt Collector 2 (2020) തുടങ്ങിയവയാണ് ലേറ്റസ്റ്റ് ചിത്രങ്ങൾ .....
Need all your support

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT