Entertainment

പാ രഞ്ജിത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു

രഞ്ജിത്തും ഭാര്യയും കുഞ്ഞിന് മിലിരന്‍ എന്ന് പേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പാ രഞ്ജിത്തിന് രണ്ടാമത്തെ കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് പാ രഞ്ജിത്തിന്റെ ഭാര്യ അനിത ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രഞ്ജിത്തും ഭാര്യയും കുഞ്ഞിന് മിലിരന്‍ എന്ന് പേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  പാ രഞ്ജിത്ത്- അനിത ദമ്പതികള്‍ക്ക് മഗിഴിനി എന്നു പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. 

ബിരുദ പഠനത്തിനിടെയാണ് രഞ്ജിത്തും അനിതയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലാവുകയും വിവാഹിതയാവുകയുമായിരുന്നു. ആര്യ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ്. ബോക്‌സിങ്ങ് പശ്ചാത്തലമാക്കിവരിന്ന ചിത്രം നടന്‍ സൂര്യക്ക് വേണ്ടി എഴുതിയതാണ്. പിന്നീടാണ് ആര്യ പ്രൊജക്ടിലേക്ക് വരുന്നത്. 

ആട്ടക്കത്തി എന്ന ചിത്രത്തിലൂടെയാണ് പാ രഞ്ജിത്ത് സിനിമാരംഗത്തെത്തുന്നത്. പിന്നീട് കാര്‍ത്തിയെ നായകനാക്കി മദ്രാസ് എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്ത് പ്രധാനവേഷത്തിലെത്തിയ കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

​ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി, തിരുവനന്തപുരത്തിന് സ്വർണക്കപ്പ്, ബ്ലാസ്റ്റേഴ്സിന് സമനില; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെനാല്‍റ്റി മിസ്സാക്കി ലൂണ, ചെന്നൈയിനെതിരെയും ഗോള്‍രഹിത സമനില; ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ

'അഞ്ച് വോയ്സിൽ ആണ് ഒരാൾ സംസാരിക്കുന്നത്, എന്റെ പേര് വരുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നു'; ബ്ലാക്മെയിൽ കേസിനെക്കുറിച്ച് ഷംന

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി