Entertainment

പാചകമോ ? എബിസിഡി അറിയില്ല, മുട്ടയാണേല്‍ നോക്കാം; മോശം ഭാര്യയാണ് താനെന്ന് പ്രിയങ്കാ ചോപ്ര

'അമ്മ ഉണ്ടാക്കുന്ന രുചിയേറിയ ഭക്ഷണം ഒക്കെ കഴിച്ചാവും നിക്കിന് ശീലം , പക്ഷേ ഞാന്‍ അങ്ങനെയൊരു പെണ്‍കുട്ടിയേ അല്ലെ'ന്ന് പറഞ്ഞപ്പോള്‍ 'അതൊന്നും വിഷയമേ അല്ല, എനിക്കും പാചകം അറിയില്ലല്ലോ'

Author : സമകാലിക മലയാളം ഡെസ്ക്

ലോസ് ഏയ്ഞ്ചല്‍സ്: ഭക്ഷണം ഉണ്ടാക്കാന്‍ തീരെ അറിയില്ലെന്ന് ബിടൗണിന്റെ സ്വന്തം പ്രിയങ്കാ ചോപ്ര. എബിസി ചാറ്റ് ഷോ ആയ ' ദ വ്യൂ ' വിലാണ് പ്രിയങ്ക ആ സത്യം വെളിപ്പെടുത്തിയത്. ആകെ മുട്ട പുഴുങ്ങാന്‍ മാത്രമേ അറിയൂ, വേറൊന്നും വശമില്ല. അങ്ങനെ നോക്കിയാല്‍ താനൊരു മോശം ഭാര്യയാണെന്നും പ്രിയങ്ക പറഞ്ഞു. 

വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോഴേ നിക്കിനോട് ഇത് താന്‍ തുറന്ന് പറഞ്ഞിരുന്നുവെന്നും താരം വെളിപ്പെടുത്തി. 'അമ്മ ഉണ്ടാക്കുന്ന രുചിയേറിയ ഭക്ഷണം ഒക്കെ കഴിച്ചാവും നിക്കിന് ശീലം , പക്ഷേ ഞാന്‍ അങ്ങനെയൊരു പെണ്‍കുട്ടിയേ അല്ലെ'ന്ന് പറഞ്ഞപ്പോള്‍ 'അതൊന്നും വിഷയമേ അല്ല, എനിക്കും പാചകം അറിയില്ലല്ലോ' എന്നായിരുന്നു നിക്കിന്റെ മറുപടിയെന്ന് പ്രിയങ്ക പറയുന്നു.

ജൊനാസ് കുടുംബത്തിന്റെ പുതിയ സംഗീത ആല്‍ബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാമായിരുന്നു പ്രിയങ്കയുടെ ചാറ്റ് ഷോ. വിവാഹം വളരെ വ്യത്യസ്തമായ അനുഭവം ആണെന്നും നമ്മള്‍ മറ്റൊരു കുടുംബത്തെ നമ്മുടേതായി തെരഞ്ഞെടുക്കുകയാണ് എന്നുമായിരുന്നു താരത്തിന്റെ മറുപടി. ഇക്കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനില്‍ വച്ചായിരുന്നു നിക്കും പ്രിയങ്കയും വിവാഹിതരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT