Entertainment

പാണ്ടി ജൂനിയേഴ്‌സ്: ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു ഐഎം വിജയന്റെ സിനിമ 

രണ്ടുമാസം മുന്‍പാണ് ഐഎം വിജയന്‍ സിനിമാ നിര്‍മാതാവാകുന്നുവെന്ന പ്രഖ്യാപനമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഫുട്‌ബോള്‍ താരമാണ് ഐഎം വിജയന്‍. കായികപരമായി മാത്രമല്ല, ചലച്ചിത്രമേഖലയിലും കഴിവ് തെളിയിച്ചയാളാണ് ഇദ്ദേഹം. ഇപ്പോള്‍ താരം ഒരു സിനിമ നിര്‍മിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പാണ്ടി ജൂനിയേഴ്‌സ് എന്നാണ് അദ്ദേഹം നിര്‍മിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. 

'നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. രണ്ടുമാസം മുന്‍പാണ് ഐഎം വിജയന്‍ സിനിമാ നിര്‍മാതാവാകുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ഫുട്‌ബോളുമായി ബന്ധപ്പെട്ടതാണ് ആദ്യ ചിത്രമെന്ന് അന്നേ പ്രഖ്യാപനമുണ്ടായിരുന്നു. 

ടൈറ്റില്‍ ലോഞ്ചിനായി പുറത്തിറക്കിയ പോസ്റ്റര്‍ സിനിമയുടെ സ്വഭാവം സംബന്ധിച്ച് ഒരു സൂചനകളൊന്നും  നല്‍കുന്നില്ല. യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സിനിമയെന്നാണ് സൂചന. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല. 

ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍  ഐഎം വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT