Entertainment

'പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി'; പതിനാറാം വയസിൽ നേരിട്ട പീഡനശ്രമം തുറന്നുപറഞ്ഞ് ബി​ഗ് ബോസ് താരം 

കാസ്റ്റിങ് കൗച്ച് നേരിട്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സീരിയൽ താരം റഷാമി ദേശായി

സമകാലിക മലയാളം ഡെസ്ക്

തിനാറാം വയസിൽ താൻ കാസ്റ്റിങ് കൗച്ച് നേരിട്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഹിന്ദി സീരിയൽ താരം റഷാമി ദേശായി. കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാൾക്ക് എതിരെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അടുത്തിടെ നൽകിയ ഒ​രു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

ആദ്യമായി തമ്മിൽ കണ്ടപ്പോൾ എന്താണ് പ്ലാൻ എന്ന് അയാൾ ചോദിച്ചു. അയാളുടെ ഉദ്ദേശം എനിക്ക് മനസ്സിലായില്ലായിരുന്നു. എനിക്ക് അറിയില്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. അതോടെ കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ മനസ്സിലാക്കി. കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കിൽ ജോലിയൊന്നും കിട്ടില്ലെന്ന് അയാൾ പറഞ്ഞു, അഭിമുഖത്തിൽ സൂരജിനെക്കുറിച്ച് റഷാമി പറഞ്ഞു. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാൾ അയാളായിരുന്നെന്നും റഷാമി കൂട്ടിച്ചേർത്തു. 

ഓഡീഷനുണ്ടെന്ന് പറഞ്ഞാണ് അയാൾ തന്നെ വിളിക്കുകയും പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും റഷാമി തുറന്നു പറഞ്ഞു.  മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമിച്ചത്.എനിക്ക് താപര്യമില്ലെന്ന് അയാളോട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെട്ടത്., റഷാമി പറഞ്ഞു. 

സൂരജിൽ നിന്ന് രക്ഷപെട്ടുവന്ന താൻ കാര്യങ്ങളെല്ലാം അമ്മയോട് തുറന്നുപറഞ്ഞെന്നും ഒരു റെസ്റ്റോറന്റിൽ വിളിച്ചുവരുത്തി അമ്മ അയാളെ അടിച്ചുവെന്നും റഷാമി പറഞ്ഞു. ഇനി എന്നെ ഉപദ്രവിച്ചാൽ അയാളെ ഇല്ലാതാക്കുമെന്നും അമ്മ ഭീഷണിപ്പെടുത്തി, താരം പറഞ്ഞു. പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ 13-ാം സീസൺ മത്സരാർത്ഥിയായിരുന്നു റഷാമി. സീസണിൽ നാലാം സ്ഥാനത്തെത്തിയതിനെ തുടർന്നാണ് താരം വീണ്ടം വാർത്തകളിൽ നിറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT