Entertainment

'പാര്‍വതി നിങ്ങള്‍ ഞങ്ങളെ അസൂയാലുക്കള്‍ ആക്കുകയാണ്'; പ്രശംസിച്ച് അപ്പാനി ശരത്ത്

പാര്‍വതിയുടെ ഓരോ കഥാപാത്രവും താന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു എന്നാണ് അപ്പാനി ശരത്ത് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഓരോ സിനിമകളിലൂടെയും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് പാര്‍വതി. ഇപ്പോള്‍ പുറത്തിറങ്ങിയ ഉയരെയും വ്യത്യസ്തമല്ല. ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് പാര്‍വതി. ഇതിനോടകം താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ നടന്‍ അപ്പാനി ശരത്താണ് പാര്‍വതിയുടെ അഭിനയത്തെ വാഴ്ത്തിയിരിക്കുന്നത്. പാര്‍വതിയുടെ ഓരോ കഥാപാത്രവും താന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു എന്നാണ് അപ്പാനി ശരത്ത് പറയുന്നത്. 

പഠിച്ചു ചെയ്യേണ്ടതാണ് അഭിനയം എന്ന് പാര്‍വതി തന്റെ കഥാപാത്രങ്ങളിലൂടെ ഓര്‍മിപ്പിക്കുകയാണെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം പറയുന്നത്. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരില്‍ ഇന്‍ജെക്ട് ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ തന്റെ സ്‌പേസ് വരചിടുകയാണ് ഈ അഭിയനയത്രിയെന്നും അപ്പാനി ശരത്ത് കുറിച്ചു. ഉയരെ ഉയിരെടുക്കും എന്നാണ് കുറിപ്പിലൂടെ പറയുന്നത്. 

അപ്പാനി ശരത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനയിത്രി ... ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരില്‍ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ തന്റെ സ്‌പേസ് വരചിടുകയാണ് ഈ അഭിയനയെത്രി... 
Take off .. മൊയ്തീന്‍.. ചാര്‍ളി... മരിയാന്‍... ബാംഗ്ലൂര്‍ ഡേയ്‌സ്..... എത്ര എത്ര... 
ഇപ്പൊള്‍ ഇതാ ഉയരെ..
ഉയിരെടുക്കും ഉയരെ... well-done പാര്‍വതീ... Hats off...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT