Entertainment

'പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി, ഇത് പെണ്‍കരുത്തിന്റെ വിജയം'

ഉയരെയെ ഉയരങ്ങളില്‍ എത്തിച്ചത് പാര്‍വ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

പാര്‍വതി മുഖ്യകഥാപാത്രമായ ചിത്രം ഉയരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പാര്‍വതിയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലുണ്ടായ ശക്തമായ ഹേറ്റ്കാമ്പെയ്‌നിന ശേഷം റിലീസ് ചെയ്യുന്ന ചിത്രമാണിത്. എന്നാല്‍ മികച്ച ചിത്രങ്ങള്‍ക്ക് മുന്നില്‍ എല്ലാ പ്രചാരണങ്ങളും തകര്‍ന്നടിയുമെന്ന് തെളിയിക്കുകയാണ് ഉയരെ. സിനിമയേയും പാര്‍വതിയേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്റ്. 

പാര്‍വ്വതിക്ക് ഏല്‌ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിധു വിന്‍സെന്റ് പറയുന്നത്. എന്നാല്‍ പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിലെ പാര്‍വതിയുടെ പ്രകടനമെന്നും കുറിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും പെണ്‍കരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ എന്നാണ് വിധു വിന്‍സെന്റ് പറയുന്നത്. ചിത്രത്തിന്റെ മൂന്ന് വനിത നിര്‍മാതാക്കളേയും മറ്റ് താരങ്ങളേയും തിരക്കഥാകൃത്തിനേയും സംവിധായകനേയും പ്രശംസിക്കാനും വിധു വിന്‍സെന്റ് മറന്നില്ല. 

വിധു വിന്‍സെന്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

നടി പാര്‍വ്വതിക്ക് ഏല്‌ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാള്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാര്‍വ്വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയില്‍ പാര്‍വതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളില്‍ എത്തിച്ചത് പാര്‍വ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തില്‍ ഉണ്ടായിരിക്കുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം. എല്ലാ അര്‍ത്ഥത്തിലും പെണ്‍കരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ. പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാര്‍വ്വതിക്ക് പുറമെ സിനിമയുടെ ഉയിരും ഉടലുമായി നിന്ന ഷെനുഗ, ഷെര്‍ഗ, ഷെഗ് ന സഹോദരിമാര്‍ക്കും അഭിവാദ്യങ്ങള്‍.. എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താന്‍ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകള്‍ക്കപ്പുറത്ത് തിരക്കഥ നെയ്‌തെടുത്ത ബോബി-സഞ് ജയ്, വാര്‍പ്പു ശീലങ്ങളില്‍ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്‌നേഹവും ആദരവും രേഖപ്പെടുത്തുന്നു.കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളില്‍ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതില്‍ ഒരു പാട് സന്തോഷം. 
ഉയരെ ടീമിന് ആശംസകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം